ഗുണനിലവാരമുള്ള അരിയാണ് വിതരണം ചെയ്യുന്നതെന്ന് സര്‍ക്കാര്‍
തൊടുപുഴ: ആലപ്പുഴ, പാലക്കാട് ജില്ലകളില്‍നിന്ന് ശേഖരിക്കുന്ന ഏറ്റവും ഗുണനിലവാരമുള്ള അരിയാണ് റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്നതെന്നാണ് സര്‍ക്കാര്‍ ഭാഷ്യം.
എന്നാല്‍ ഇതിന് നേതൃത്വം നല്‍കുന്ന സിവില്‍ സപ്ലൈസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഇത് അട്ടിമറിക്കുന്നതാണ് ഗുണനിലവാരമില്ലാത്ത അരി വിതരണത്തിന് എത്താന്‍ കാരണമെന്നാണ് ആക്ഷേപം. വിതരണത്തിനായി സാംപിള്‍ നല്‍കിയിട്ടുള്ള അരിയല്ല റേഷന്‍ കടകളിലെത്തുന്നത്.
നല്ല അരിയുടെ സാംപിളാണ് വെയര്‍ഹൗസുകളില്‍ സൂക്ഷിച്ചിരിക്കുന്നത്. എന്നാല്‍ ഒരു റേഷന്‍ കടയില്‍ പോലും ഇത്തരം ഗുണനിലവാരമുള്ള അരി കാണുകയില്ല.
സാംപിള്‍ പൊതുജനങ്ങള്‍ക്കു കാണാന്‍ കഴിയുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കണമെന്ന ആവശ്യത്തിന് ഏറെ കാലത്തെ പഴക്കമുണ്ട്. ഗുണനിലവാരമുള്ള അരി റേഷന്‍കടകളിലൂടെ വിതരണത്തിന് എത്തിയാല്‍ പല മില്ലുടമകളുടെയും മില്ലുകളിലെ വില്‍പനയെ ഇതു ബാധിക്കും.
ഇതു തകര്‍ക്കുന്നതിനായി മില്ലുടമകളുടെ ലോബിയാണ് ഇത്തരത്തില്‍ മോശം അരി വിതരണത്തിന് തയാറാക്കുന്നത്. അരിക്ക് ഇപ്പോള്‍ മാര്‍ക്കറ്റില്‍ 45 രൂപയുടെ മുകളില്‍ വിലയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."