പാതയോരത്തെ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനെ ചൊല്ലി തര്‍ക്കം
പാറക്കടവ്: പേരോട്-പാറക്കടവ് എയര്‍പോര്‍ട്ട് റോഡിന്റെ വീതികൂട്ടല്‍ പ്രവൃത്തി അന്തിമ ഘട്ടത്തില്‍ എത്തിനില്‍ക്കേ പാതയോരത്തെ തണല്‍ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനെ ചൊല്ലി തര്‍ക്കവുമായി നാട്ടുകാര്‍ രംഗത്ത്. പത്തോളം കൂറ്റന്‍ മരങ്ങളാണ് റോഡിന്റെ ഇരുവശങ്ങളിലുള്ളത്.
പാറക്കടവ് പാലത്തോടു ചേര്‍ന്ന് റോഡിനു ഭിത്തി നിര്‍മിക്കുന്നതിനിടെ മരങ്ങളുടെ വേരുകള്‍ മുറിച്ചതോടെയാണു വിവാദങ്ങള്‍ക്കു തുടക്കം. വേരു മുറിക്കപ്പെട്ട മരങ്ങള്‍ അപകട ഭീഷണി ഉയര്‍ത്തുന്നതായി പരാതിയുമായി സമീപവാസികളില്‍ ചിലര്‍ അധികൃതരെ സമീപിക്കുകയായിരുന്നു. പരാതി ഇപ്പോള്‍ വടകര തഹസില്‍ദാറുടെ പരിഗണനയിലാണുള്ളത്.
അതിനിടെ, 35 വര്‍ഷം മുന്‍പു നാട്ടുകാര്‍ നട്ടുവളര്‍ത്തിയ തണല്‍മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനെതിരേ പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തെത്തി. മരങ്ങള്‍ പൂര്‍ണമായും മുറിച്ചുമാറ്റുന്നതിനു പകരം അപകടത്തിനിടയാക്കാന്‍ സാധ്യതയുള്ള ചില്ലകള്‍ മുറിച്ചുമാറ്റിയാല്‍ മതിയെന്ന് ആവശ്യപ്പെട്ടു പരിസ്ഥിതി പ്രവര്‍ത്തകര്‍ കലക്ടര്‍ക്കു പരാതി നല്‍കി. വാഹനങ്ങള്‍ക്കു തടസമില്ലാതെ മരങ്ങള്‍ ഡിവൈഡര്‍ കെട്ടി സംരക്ഷിച്ച് റോഡിന്റെയും പാലത്തിന്റെയും സൗന്ദര്യം വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി പരിസ്ഥിതിപ്രവര്‍ത്തകര്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയെയും സമീപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."