HOME
DETAILS
MAL
ജില്ലാ കലക്ടര്‍ ബി.എസ് തിരുമേനി ചുമതലയേറ്റു
backup
September 09 2017 | 08:09 AM
കോട്ടയം: ജില്ലാ കലക്ടറായി ഡോ. ബി.എസ് തിരുമേനി ചുമതലയേറ്റു.
സാമൂഹ്യനീതി വകുപ്പ് ഡയരക്ടറായും എന്‍.ആര്.ജി.എസ് ഡയരക്ടറായും വയനാട് കലക്ടറായും ഗ്രാമവികസന കമ്മിഷനറായും സേവനമനുഷ്ടിച്ചിട്ടുളള ഇദ്ദേഹം പഞ്ചായത്ത് രാജ് വിഷയങ്ങളില്‍ വിദഗ്ധനാണ്.
'കമ്മ്യൂനിറ്റി ലെവല്‍ ഗവേണന്‍സ് അറ്റ് ഗ്രാമപഞ്ചായത്ത്സ് ഇന്‍ തമിഴ്നാട് ആന്‍ഡ് കേരള' എന്ന വിഷയത്തില്‍ പി.എച്ച്.ഡി നേടിയിട്ടുണ്ട്. കമ്മ്യൂനിറ്റി ലെവല്‍ ഗവേണന്റസ് ഇന്‍ ഇന്‍ഡ്യാ ആന്‍ഡ് ചൈന എന്ന പേരില്‍ നിക്കോളാസ് വീമറിനൊപ്പം പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എം.ജി യൂനിവേഴ്സിറ്റിയുടെ സ്കൂള്‍ ഓഫ് ഇന്റര്‍നാഷനല്‍ സ്റ്റഡീസിലെ ആദ്യ ബാച്ചില്‍ ഒന്നാം റാങ്കോടെ എം.എ പാസായി. കോട്ടയം വാഴൂര്‍ ബ്ലോക്കില്‍ ബി.ഡി.ഒ ആയി സര്‍ക്കാര്‍ സര്‍വിസില്‍ പ്രവേശിച്ചു. 2016 ലാണ് ഐ.എ.എസ് ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."