ജലാശയങ്ങളുടെ അതിര്‍ത്തി നിര്‍ണയം നടത്തും: മന്ത്രി ഇ. ചന്ദ്രശേഖരന്‍
കോട്ടയം: മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ പുനര്‍സംയോജന പദ്ധതിയുടെ ഭാഗമായി നദികളുടേയും അനുബന്ധമായ എല്ലാ പൊതുതോടുകളുടേയും ജലാശയങ്ങളുടേയും അതിര്‍ത്തി നിര്‍ണയം ഉടന്‍ നടത്തുമെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍.
മീനന്തറയാറില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നദീ സംയോജനത്തിനുവേണ്ടി, രൂപീകരിച്ച ജനകീയ കൂട്ടായ്മ തയാറാക്കിയ പദ്ധതിരേഖ, കോര്‍ഡിനേറ്ററും അര്‍ബന്‍ ബാങ്ക് ചെയര്‍മാനുമായ അഡ്വ. കെ. അനില്‍കുമാര്‍ മന്ത്രിക്ക് കൈമാറി.
നദികളേയും തോടുകളേയും വീണ്ടെടുക്കുന്നതിന് വരട്ടാര്‍ മാതൃകയില്‍ കോട്ടയത്ത് രൂപപ്പെട്ട കൂട്ടായ്മ കേരളത്തിനാകെ മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും സ്ഥാപനങ്ങളും ബഹുജനങ്ങളും ഉറച്ച പിന്തുണ നല്‍കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
അതിര്‍ത്തി നിര്‍ണയ നടപടികള്‍ക്ക് റവന്യൂ സര്‍വേ അധികൃതരെ ഏകോപിപ്പിച്ച് രംഗത്തിറക്കണമെന്ന് സന്ദര്‍ശനത്തിന് മന്ത്രിയോടൊപ്പമുണ്ടായിരുന്ന കോട്ടയം ജില്ലാ കലക്ടര്‍ ബി.എസ് തിരുമേനിക്ക് മന്ത്രി നിര്‍ദേശം നല്‍കി.
സി.പി.ഐ കോട്ടയം ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം വി.ബി ബിനു, നദീസംയോജന കൂട്ടായ്മയുടെ പ്രതിനിധികളായ അഡ്വ. കെ. അനില്‍കുമാര്‍, പ്രൊഫ. ജേക്കബ്ബ് ജോര്‍ജ്, അഡ്വ. സന്തോഷ് തോമസ് കണ്ടംചിറ, ഗോപു നട്ടാശേരി, എന്‍.കെ. സാനുജന്‍, റവന്യൂ ഡിവിഷണല്‍ ഓഫിസര്‍ കെ. രാമദാസ് എന്നിവര്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."