ഈരാറ്റുപേട്ട-വാഗമണ്‍ റോഡ് അറ്റകുറ്റപ്പണിക്കായി 50 ലക്ഷം: പി.സി ജോര്‍ജ്
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട-വാഗമണ്‍ റോഡിന്റെ അടിയന്തിര അറ്റകുറ്റപ്പണികള്‍ക്കായി 50 ലക്ഷം രൂപ അനുവദിച്ചതായി പി.സി ജോര്‍ജ് എം.എല്‍.എ അറിയിച്ചു.
ഈരാറ്റുപേട്ട മുതല്‍ തീക്കോയി വരെയുള്ള ഭാഗത്തെ അറ്റകുറ്റപ്പണികള്‍ക്കായി നേരത്തെ അനുവദിച്ച 25 ലക്ഷത്തിന് പുറമെയാണ് ഈ തുക അനുവദിച്ചിരിക്കുന്നത്.
ഈ ഭാഗത്ത് നിര്‍മാണം നടത്തിയിരുന്നെങ്കിലും റോഡ് വീണ്ടും തകര്‍ന്നതിനാല്‍ പ്രസ്തുത കരാറുകാരനെ കൊണ്ട് തന്നെ തകര്‍ന്ന ഭാഗങ്ങള്‍ പുനര്‍നിര്‍മിക്കുവാന്‍ തീരുമാനിച്ചതായും തീക്കോയി മുതല്‍ വാഗമണ്‍ വരെയുള്ള ഭാഗത്തെ നിര്‍മാണത്തിനാണ് ഇപ്പോള്‍ തുക അനുവദിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈരാറ്റുപേട്ട-വാഗമണ്‍ റോഡ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തി നിര്‍മിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലാണെന്നും വിശദമായ പദ്ധതി രേഖ അനുമതിയ്ക്കായി സമര്‍പ്പിച്ചതായും പി.സി ജോര്‍ജ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."