റോഹിംഗ്യ: ശക്തമായ നടപടികളാവശ്യപ്പെട്ട് ഒ.ഐസി, യൂറോപ്യന്‍ യൂണിയനും യു.എന്നിനും കത്തയച്ചു
റിയാദ്: മ്യാന്‍മറിലെ ന്യൂനപക്ഷമായ റോഹിംഗ്യന്‍ സമൂഹം അനുഭവിക്കുന്ന ദുരിതത്തില്‍ അടിയന്തിര നടപടികള്‍ കെകൊള്ളണമെന്നാവശ്യപ്പട്ട് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പറേഷന്‍ (ഒ.ഐ.സി) യൂറോപ്യന്‍ യൂണിയനും ഐക്യരാഷ്ട്ര സഭക്കും കത്തയച്ചു. വംശീയ ഉന്മൂലനം നടക്കുന്ന ഇവിടെ വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ അടിയന്തിര ഇടപെടലുകള്‍ നടത്തണമെന്നാവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ കമ്മീഷന്‍ ഹൈ കമ്മീഷണര്‍ അമീര്‍ സൈദ് റഅദ് അല്‍ ഹുസൈന്‍, യു.എന്നിന്റെ അഭയാര്‍ത്ഥി കാര്യ കമ്മീഷണര്‍ ഫിലിപ്പോ ഗ്രാന്റി, യൂറോപ്യന്‍ യൂണിയന്‍ വിദേശ സുരക്ഷ ഹൈക്കമ്മീഷണര്‍ ഫെഡറിക്ക മുജേറിനി എന്നിവര്‍ക്ക് ഒ.ഐ.സി സെക്രട്ടറി ജനറല്‍ അടിയന്തിര കത്തയച്ചത്.
റോഹിംഗ്യന്‍ പ്രശ്‌നത്തില്‍ രാഖൈന്‍ സ്‌റ്റേറ്റ് കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ ഒ.ഐ.സി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആവശ്യങ്ങള്‍ എത്രയും പെട്ടെന്ന് തന്നെ നേടിയെടുക്കാന്‍ അന്തരാരാഷ്ട്ര ഏജന്‍സികളുടെ സഹായം ആവശ്യമാണ്. റോഹിംഗ്യക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളുമ്പോള്‍ ആവശ്യമായ മാനുഷിക സഹായങ്ങള്‍ നല്‍കാന്‍ ഒ.ഐ.സി സജ്ജമാണ്.
ഇവര്‍ക്കെതിരെ നടക്കുന്ന മനുഷ്യത്വ സമീപനങ്ങള്‍ തടയാന്‍ മ്യാന്‍മര്‍ സര്‍ക്കാര്‍ തയ്യാറാകണം. 2014 ല്‍ തന്നെ ഒ.ഐ.സി ഇതിനെതിരെ മുന്നറിയിപ്പ് നല്‍കിയതാണ്. താത്കാലികാശ്വാസമല്ല ഇവിടെ വേണ്ടത്. സ്ഥായിയായ ആശ്വാസ നടപടികളാണ് മ്യാന്‍മറില്‍ ഉണ്ടാവേണ്ടതെന്നും ഒ.ഐ.സി സെക്രട്ടറി ജനറല്‍ ആവശ്യപ്പെട്ടു. റോഹിംഗ്യന്‍ വിഷയത്തില്‍ പബ്ലിക് എമര്‍ജന്‍സി മീറ്റിങ് വിളിച്ചു ചേര്‍ക്കാനും മ്യാന്‍മാറിനെ മുന്നറിയിപ്പ് നല്‍കാനും അടിയന്തിരമായി യു.എന്‍ ഇടപെടല്‍ നടത്തണമെന്നും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പറേഷന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."