കല്ലടി കോളജ് റാഗിങ് കേസ്: ഉദയഭാനു പബ്ലിക് പ്രോസിക്യൂട്ടര്‍
ഒറ്റപ്പാലം : മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളജിലെ റാഗിംങ്ങ് കേസില്‍ അഡ്വ: സി.പി ഉദയഭാനുവിനെ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആയി സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളജില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂരമായ റാഗിംങ്ങിനു വിധേയമായി ചുനങ്ങാട് മലപ്പുറം സ്വദേശി ചേക്കുമുസ്ലിയാരകത്ത് വീട്ടില്‍ മുഹമ്മദ് മുഹ്സിന്റ ഇടത്തേകണ്ണിന്റെ കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരുന്നു. 2015 ഫെബ്രുവരി നാലിനായിരുന്നു പ്രസ്തുത സംഭവം ഉണ്ടായത്. കേസില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളായ എട്ടു പേര് അറസ്റ്റിലായിരുന്നു.
പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ വാങ്ങി കൊടുക്കണമെന്ന ഉറച്ച തീരുമാനത്തിലാണ് മുഹമ്മദ് മുഹ്സ്സിന്റെ കുടുംബം. ഇതിന്നായി അഡ്വ: സി.പിഉദയഭാനുവിനെ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആയി നിയമിക്കണമെന്നാവശ്യപ്പെട്ട് മാതാവ് സര്‍ക്കാറിന് അപേക്ഷ നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."