മുസ്‌ലിംലീഗ് മാര്‍ച്ച് വിജയിപ്പിക്കും
നെല്ലായ: മുസ്‌ലിംലീഗ് സംസ്ഥാനകമ്മിറ്റി ആഹ്വാന പ്രകാരം തിങ്കളാഴ്ച പത്ത് മണിക്ക് ഒറ്റപ്പാലം താലുക്ക് എക്‌സൈസ് ഓഫീസിലേക്ക് നടക്കുന്ന മുസ്‌ലിംലീഗ് മാര്‍ച്ച് വന്‍ വിജയമാക്കാന്‍ നെല്ലായ പഞ്ചായത്ത് മുസ്‌ലിംലീഗ് പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.
പഞ്ചായത്തിലെ ഇരുപത് ശാഖകളില്‍ നിന്നും അഞ്ചില്‍ കുറയാത്ത ആളുകള്‍ പങ്കെടുക്കും. മണ്ഡലം നിരീക്ഷകന്‍ എന്‍.കെ. ബഷീറിന്റെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗം മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് എം.വീരാന്‍ ഹാജി മംഗലശ്ശേരി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് എം.ടി.എ. നാസര്‍ മാസ്റ്റര്‍ അധ്യക്ഷനായി. മണ്ഡലം മുസ്‌ലിം ലീഗ് ട്രഷറര്‍ കെ.വാപ്പുട്ടി, മേലാടയില്‍ വാപ്പുട്ടി, മാടാല മുഹമ്മദലി, ഒ.ശബാബ്, കെ.മുഹമ്മദ് ഉമരി മാസ്റ്റര്‍, പി.മൊയ്തീന്‍ മാസ്റ്റര്‍, എ.എം.ബഷീര്‍, എം.കെ.ഉനൈസ്, മലയില്‍ മുസ്തഫ, പി.സക്കീര്‍ , പി.കെ.ബഷീര്‍, അല്‍താഫ് മംഗലശ്ശേരി സംസാരിച്ചു. പഞ്ചായത്ത് ലീഗ് സെക്രടറി കീശ്ശേരി രായിന്‍ സ്വാഗതവും മാടാല ഹംസത്ത് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."