പെരിങ്കണ്ണൂര് ക്ഷേത്രം കല്ലടത്തൂര്‍ റോഡ് തകര്‍ന്ന് തരിപ്പണമായി
ആനക്കര : പെരിങ്കണ്ണൂര് ക്ഷേത്രം കല്ലടത്തൂര്‍ റോഡ് തകര്‍ന്ന് തരിപ്പണമായി. എന്നാല്‍ ഇക്കാര്യം പഞ്ചായത്തോ വാര്‍ഡ് മെമ്പറോ അറിഞ്ഞ മട്ടില്ല.കപ്പൂര്‍ പഞ്ചായത്തില്‍പ്പെട്ട റോഡാണിത്.പറക്കുളം എം.ആര്. സ്കൂളിന് സമീപത്ത് നിന്ന് ആരംഭിച്ച് കല്ലടത്തൂര്‍ ക്ഷേത്രം ഉള്‍പ്പെടെയുളള ഭാഗങ്ങളിലേക്ക് പോകുന്ന പ്രധാന റോഡാണിത്.വര്‍ഷങ്ങളായി റോഡിന്റെ പല ഭാഗത്തും ടാറിംഗ് അടര്‍ന്ന് മെറ്റലും അടര്‍ന്ന് പോയി കുഴികളായിരിക്കുകയാണ്.
രണ്ടാം വാര്‍ഡിലൂടെ കടന്നു പോകുന്ന ഈ മേഖലയിലെ മാത്രമല്ല സമീപജില്ലകളില്‍ നിന്ന് ആനക്കര വഴി വളളുവനാട്ടിലെ പ്രധാന ക്ഷേത്രമായ കല്ലടത്തൂര്‍ ക്ഷേത്രത്തിലേക്ക് പോകാനുളള എളുപ്പ വഴിയാണിത്.എന്നാല്‍ യഥാ സമയം റോഡിന്റെ അറ്റകുറ്റപണികള്‍ നടത്താത്തതിനാല്‍ റോഡിന്റെ ഏറെ ഭാഗവും തകര്‍ന്ന നിലയിലാണ്.പലവട്ടം പഞ്ചായത്തിലും വാര്‍ഡ് മെമ്പറോടും പരാതിപെട്ടിട്ടും പ്രയോജനമുണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."