സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തി കയ്യേറി
ഒറ്റപ്പാലം: അമ്പലപ്പാറ ഒന്നാം വില്ലേജില്‍ ഉള്‍പ്പെട്ട അര ഏക്കറോളം സര്‍കാര്‍ഭൂമി സ്വകാര്യ വ്യക്തിയുടെ കൈവശമെന്ന് രേഖകള്‍. 1968 കളിലെ ബി.ടി ആര്‍ പകര്‍പ്പിലും, 2014 വരേയുള്ള ബി.ടി.ആര്‍ പകര്‍പ്പിലും ഗവണ്‍മെന്റ് വക ഒറ്റപ്പാലം കോ ഒപ്പറേറ്റീവ് ഗ്രൂപ്പ് സൊസൈറ്റി എന്ന് വളരേ വ്യക്തമായി കാണാവുന്ന ഭൂമിയാണ് റീസര്‍വ്വേ പ്രകാരം 2014ല്‍ വില്ലേജില്‍ ഉള്ള ബി.ടി.ആറില്‍
സ്വകാര്യ വ്യക്തിയുടെ ഭൂമിയായി രേഖപ്പെടുത്തിയിട്ടുണ്ട്. വിവരവകാശ നിയമപ്രകാരമാണ് പ്രസ്തുത വിവരം ലഭിച്ചത്.
അമ്പലപ്പാറയില്‍ സര്‍കാര്‍ സ്‌കിപ്പോ നടത്തിയിരുന്ന ഭൂമിയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം സ്വകാര്യ വ്യക്തിയുടെ കയ്യില്‍ എത്തിയിട്ടുള്ളത് . ആരോഗ്യ സേവന രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന സന്നദ്ധ സംഘടനയായിരുന്ന സ്‌കിപ്പോ യില്‍ ജില്ലാ കളക്ടര്‍, ആര്‍ഡിഒ എന്നിവരും അംഗങ്ങളായിരുന്നു.'സ്‌കിപ്പോ ' യുടെ പ്രവര്‍ത്തനം നിലച്ചതോടെ 1981ല്‍ സ്വകാര്യ വ്യക്തി കൈവശം വന്ന നാല്‍പ്പത്തിയെട്ടു സെന്റ് 1993ലാണ് നിലവിലുള്ള ഉടമയുടെ പേരിലായത്. കടമ്പഴിപ്പുറം റജിസ്ട്രാര്‍ ഓഫീസിലാണ് ക്രയവിക്രയം നടന്നിട്ടുള്ളത്. എന്നാല്‍ അമ്പലപ്പാറ ഒന്നാം വില്ലേജില്‍ ഉള്‍പ്പെട്ട പ്രസ്തുത ഭൂമിയുടെ കൈമാറ്റങ്ങള്‍ പോക്കുവരവ് നടത്തിയതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. റീ സര്‍വ്വേ യിലൂടെയാണ് സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിയുടെ കയ്യില്‍ ആയത്. സഹകരണ ഗ്രൂപ്പ് സൊസൈറ്റി സ്വകാര്യ വ്യക്തിക്ക് കൈമാറ്റം ചെയ്തതിനേ കുറിച്ച് അന്വേഷിക്കണമെന്നും, സര്‍ക്കാര്‍ ഭൂമി തിരിച്ച് പിടിക്കണമെന്നും ആവശ്യപ്പെട്ട് ഒറ്റപ്പാലം സബ് കളക്ടര്‍ക്ക് പരാതി ലഭിച്ചിട്ടുണ്ട്. വില്ലേജ് രേഖയില്‍ 'ഗവണ്‍മെന്റ് വക ' എന്ന് വ്യക്തമായി എഴുതിയ സ്ഥലം കൈമാറ്റം നടത്തിയത് നിസ്സാരമായി കാണുന്ന അവസ്ഥയാണ്. ഭൂമി കൈമാറ്റത്തിലുംറീ സര്‍വ്വേകളിലും സഹായിച്ച ഉദ്യോഗ സ്ഥരെ സംരക്ഷിക്കുന്ന നിലപാടിലേക്കാണ് കാര്യങ്ങള്‍ പോകുന്നത് എന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."