മദ്യവ്യാപന നയത്തിനെതിരെ എക്സൈസ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്ന്
പട്ടാമ്പി: എല്‍.ഡി.എഫ് സര്‍ക്കാറിന്റെ മദ്യവ്യാപനനയത്തിനെതിരെമുസ്ലിംലീഗ് ആഭിമുഖ്യത്തില്‍ നാളെ രാവിലെ 10 ന് പട്ടാമ്പി എക്സൈസ ഓഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്ന്്്് ഭാരവാഹികള്‍ അറിയിച്ചു. മേലേപട്ടാമ്പി അലക്സ് തിയേറ്ററിന്സമീപത്തുനിന്നും മാര്‍ച്ച് ആരംഭിക്കും. മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം സി.എ.എം.എ. കരീം ഉദ്ഘാടനം ചെയ്യും. പട്ടാമ്പി, തൃത്താല മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിലാണ് മാര്‍ച്ച് നടക്കുന്നത്.ആയിരം പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ അണിനിരക്കും. മാര്‍ച്ച് വിജയിപ്പിക്കുന്നതിന് മുസ്ലിംലീഗ് പഞ്ചായത്ത് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ യോഗം ചേര്‍ന്നു.
തിരുവേഗപ്പുറയില്‍ മുസ്ലിംലീഗ് നിയോജകമണ്ഡലം ജനറല്‍സെക്രട്ടറി എം.ടി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പി.ടി. ബാവനു ഹാജി അധ്യക്ഷനായി. എം.എ.സമദ്, വി. ഹുസൈന്‍കുട്ടി, കെ.എ.ഹമീദ്, എ.കെ. വാപ്പു മാസ്റ്റര്‍, കെ.എ. റഷീദ്, ടി. ഹൈദ്രുമാസ്റ്റര്, വി.ടി.എ. റസാഖ്, കെ.ടി.എം. മാനു,വി.ടി. ശിഹാബ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."