സര്‍വേ നമ്പറുകളില്‍ വരുന്ന തെറ്റിന് ആധാരം മാറ്റണമെന്ന വ്യവസ്ഥ നീക്കം ചെയ്യണമെന്ന്
ആലത്തൂര്‍: ആധാരങ്ങളിലെ സര്‍വേ നമ്പറുകളില്‍ വരുന്ന തെറ്റിന് ആധാരം ആകെ മാറ്റണമെന്ന വ്യവസ്ഥ മാറ്റി തെറ്റ് മാത്രം തിരുത്തുന്ന വിധം രജിസ്‌ട്രേഷന്‍ നിയമത്തില്‍ മാറ്റം വരുത്തണമെന്ന് ഫോറം ഫോര്‍ കണ്‍സ്യൂമര്‍ ജസ്റ്റീസ് യോഗം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നിശ്ചയിച്ച വിലകാണിച്ച് രജിസ്റ്റര്‍ ചെയ്യുന്ന ഭൂമിയുടെ ആധാരങ്ങളില്‍ അണ്ടര്‍ വാല്യുവേഷന്‍ എന്ന പേരില്‍ നോട്ടീസ് നല്‍കി വീണ്ടും പണം ഈടാക്കുന്ന നടപടി നിര്‍ത്തല്‍ ചെയ്യുക, ഭൂമിക്ക് സര്‍ക്കാര്‍ നിശ്ചയിച്ച വിലയേക്കാള്‍ കുറഞ്ഞ വിലകാണിക്കുന്ന ആധാരങ്ങള്‍രജിസ്റ്റര്‍ ചെയ്തു നല്‍കരുത്. പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസ് വാടകഉയര്‍ത്തിയത് പിന്‍വലിക്കുക, നികുതികുറച്ച് ഇന്ധനവില നിയന്ത്രിക്കുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. കെ.എസ്. ലക്ഷമി നാരായണന്‍ അധ്യക്ഷയായി.സെക്രട്ടറി കെ. പഴനിമല റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."