പെരുന്നാള്‍-ഓണം: സന്ദര്‍ശക പ്രവാഹം; ഉദ്യാനറാണിയില്‍ വരുമാനത്തിലും റെക്കോര്‍ഡ്
മലമ്പുഴ: പെരുന്നാളിനു പുറകെ ഓണവും കൂടി എത്തിയതോടെ ഉദ്യാനറാണിയില്‍ കഴിഞ്ഞ ഒരാഴ്ച സന്ദര്‍ശകര്‍ അണപൊട്ടിയൊഴുകിയതോടെ വരുമാനത്തിലും റിക്കാര്‍ഡ് വര്‍ദ്ധനയാണുണ്ടായത്.
ഇടക്കിടെ മഴപെയ്‌തെങ്കിലും ഉത്സവതിരക്കുകളില്‍ നിന്നും ഒഴിഞ്ഞുമാറി കേരളത്തിന്റെ ഉദ്യാനറാണിയെക്കാണാന്‍ സന്ദര്‍ശകരുടെ തിക്കും തിരക്കുമായിരുന്നു. മലമ്പുഴ ഉദ്യാനത്തിനു പുറമെ റോക്ക് ഗാര്‍ഡനും റോപ്പ് വേയും സ്‌നേക്ക് പാര്‍ക്കുമെന്നുവേണ്ട പുതുതായി നിര്‍മിച്ച അക്വേറിയം വരെ കാണാന്‍ ആയിരങ്ങളാണ് ദിനംപ്രതിയെത്തിയിരുന്നത്. പെരുനാള്‍ ദിനത്തിലും തിരുവോണനാളിലും സന്ദര്‍ശക തിരക്ക് നിയന്ത്രണാധീതമായിരുന്നു.
രാവിലെ മുതല്‍ക്കേ ഉദ്യാനറാണിയിലേക്കുള്ള സന്ദര്‍ശകര്‍ എത്തിത്തുടങ്ങിയിരുന്നു. മിക്ക ദിവസങ്ങളിലും അയല്‍ജില്ലകളില്‍ നിന്നുള്ളവര്‍ക്കുപുറമെ തമിഴ്‌നാട്, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്നും ധാരാളം സന്ദര്‍ശകരാണ് പെരുന്നാള്‍ - തിരുവോണമാഘോഷിക്കാനായി കേരളത്തിന്റെ വൃന്ദാവനത്തിലെത്തിയപ്പോള്‍ ഉദ്യാനം മുതല്‍ പാലക്കാട് കഞ്ചിക്കോട് റോഡുകളില്‍ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു.
ഉച്ചയായതോടെ മിക്ക ദിവസങ്ങളിലും ഗതാഗത കുരുക്കും പതിവായത് പൊലിസിനു തലവേദനയായിരുന്നു. കനത്ത ചൂടിന് ആശ്വാസമായി ഇടക്ക് മഴ പെയ്‌തെങ്കിലും ഇതൊന്നും വകവെക്കാതെയായിരുന്നു ഉദ്യാനത്തിലെ ആഘോഷത്തില്‍ സന്ദര്‍ശകര്‍ പങ്കുകൊണ്ടത്. ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ വക ഉദ്യാനത്തിലൊരുക്കിയ കലാപരിപാടികളും സന്ദര്‍ശകര്‍ക്ക് ആഘോഷത്തിന് മിഴിവേകിയിരുന്നു. ഉദ്യാനത്തിനകത്ത് കുട്ടികളുടെ ആട്ടവും പാട്ടുമായി വൈകുന്നേരം പലരും ഉദ്യാനത്തില്‍ ആടിത്തിമിര്‍ത്തു.
പെരുന്നാള്‍ ഓണത്തിനോടനുബന്ധിച്ച് ഉദ്യാനം മുഴുവന്‍ ദീപാലംകൃതമായിരുന്നു. പതിവിന് വിപരീതമായി സന്ദര്‍ശകരെ കൊണ്ട് ഇത്തവണ തൂക്കുപാലവും നിറഞ്ഞു കവിഞ്ഞിരുന്നു. പെരുന്നാള്‍ മുതല്‍ അവിടം വരെയും അഞ്ചുദിവങ്ങളില്‍ ഉദ്യാനത്തിന് വരുമാനം 20.61 ലക്ഷം രൂപയായിരുന്നു.
ഇതില്‍ അവിട്ടം ദിനമായ ചൊവ്വാഴ്ച മാത്രം 32000 പേര്‍ മലമ്പുഴ സന്ദര്‍ശിച്ചതുവഴി 7.40 ലക്ഷം രൂപ ഉദ്യാനത്തിന് ലഭിച്ചിരുന്നു. ഇത്തവണ അയല്‍ജില്ലകളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്നവര്‍ക്ക് പ്രത്യേക സൗകര്യും ഉദ്യാനത്തിനകത്ത് ടൂറിസം വകുപ്പ് ഒരുക്കിയിരുന്നു.
എന്നാല്‍ ഉദ്യാനത്തിനുമുന്നില്‍ എ.ടി.എം. സൗകര്യമില്ലാത്തത്തിനാല്‍ പലരും പണത്തിനുവേണ്ടി നെട്ടോട്ടമോടേണ്ടിവന്നു. പണത്തിനു വേണ്ടി പലര്‍ക്കും ഒലവക്കോട്ടേക്ക് വരെ എത്തേണ്ടിവന്നത് ദുരിതമായിരുന്നു.
സംസ്ഥാനത്തിന്റെ ആഭ്യന്തര വിനോദ സഞ്ചാര കേന്ദ്രമായിട്ടും നാളിതുവരെ ഉദ്യാനത്തിനു മുന്നില്‍ ഒരു എ.ടി.എം. സ്ഥാപിക്കുന്നതിനു വേണ്ടി ബന്ധപ്പെട്ടവാരും തയ്യാറാത്തത് ഉദ്യാനത്തിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ദുരിതമാവുകയാണ്.
സപ്താത്ഭൂതങ്ങളും റോപ്പ് വേയും മറൈന്‍ അക്വേറിയവുമെന്നുവേണ്ട സംസ്ഥാനത്തെ പ്രഥമ വൈഫൈ ടൂറിസം കേന്ദ്രമായ മലമ്പുഴയില്‍ പെരുന്നാള്‍ ഓണാഘോഷത്തിന് സന്ദര്‍ശകരുടെ തിരക്ക് ഗണ്യമായി വര്‍ദ്ധിച്ചത് ടൂറിസം വകുപ്പിനും വരുമാന വര്‍ദ്ധനവാണുണ്ടാക്കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."