കാടുകയറാതെ കാട്ടാനക്കൂട്ടം: കൃഷി നശിപ്പിക്കുന്നത് പതിവാകുന്നു
മണ്ണാര്‍ക്കാട് : എടത്തനാട്ടുകര മുണ്ടക്കുന്ന് ജനവാസ മേഖലയില്‍ കാട്ടാനകളിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചിട്ടും ആനകളെ പ്രതിരോധിക്കാന്‍ കഴിയാതെ നോക്കുകുത്തിയായി മാറുകയാണ് വനം വകുപ്പ്. സോളാര്‍ വേലിയുടെ പൂര്‍ത്തികരണം കാലതാമസം നേരിടുന്നതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. രണ്ട് സംഘമായി ഇറങ്ങിയ കാട്ടാനകള്‍ ചൂരിയോട് ഭാഗത്ത് കളത്തില്‍ ബീവി, കളത്തില്‍ അബ്ദുറഹിമാന്‍, ചുങ്കന്‍ ഹംസ എന്നിവരുടെ വാഴയും കവുങ്ങും നശിപ്പിച്ചു .ചുകുരല്‍ നറുക്കില്‍ പാടം പ്രദേശത്ത് 14 ഓളം കാട്ടാനകള്‍ ചക്കം തൊടി കോയ ഹാജി, അബ്ദുസലാം എന്നിവരുടെ വാഴയും കവുങ്ങുകളും നാഗമ്പ്രാത്ത് അപ്പുണ്ണി തരകന്റെ കുലച്ച തെങ്ങുകള്‍, കവുങ്ങുകള്‍, വാഴകള്‍, നാഗമ്പ്രാത്ത് ബാലചന്ദ്രന്‍, ചേപിലക്കാടില്‍ ബാലകൃഷ്ണന്‍ എന്നിവരുടെ വാഴ, കവുങ്ങ്, തെങ്ങ് എന്നിവയും നശിപ്പിച്ചു. നശിച്ച കൃഷിയിടങ്ങള്‍ പഞ്ചായത്തംഗം സി.മുഹമ്മദാലി, ഡെപ്യുട്ടി റേഞ്ച് ഓഫീസര്‍ പി. കെ മുജീബ് റഹ്മാന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ പി.സുരേഷ് ബാബു, സി, പവിത്രന്‍, കെ.മരുതന്‍, സി. മുസ്തഫ എന്നിവര്‍ സന്ദര്‍ശിച്ചു. തെരുവ് വിളക്ക് ഇല്ലാത്ത സ്ഥലത്ത് സ്ഥാപിക്കുക, കുങ്കിയാനയെ ഉപയോഗിച്ച് കാട്ടാനകളെ കാട്കയറ്റുക എന്നീ ആവശ്യങ്ങള്‍ അധികൃതര്‍ക്ക് മുമ്പില്‍ ജനം ഉന്നയിച്ചു. അധികൃതര്‍ നിസ്സഗത തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ പ്രക്ഷോഭ പരിപാടി സംഘടിപ്പിക്കാന്‍ മുണ്ടക്കുന്ന് ജനകീയ സമിതി തിരുമാനിച്ചിട്ടുണ്ട്. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ഹംസപ്പ, യൂസഫ് തെക്കന്‍, പി.പി ഫിറോസ്, സി.ഷൗക്കത്തലി, എന്‍.രാധാകൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."