HOME
DETAILS
MAL
ഉദാരമതികളുടെ സഹായംതേടുന്നു
backup
September 09 2017 | 20:09 PM
കുന്നംകുളം: വൃക്കമാറ്റി വെക്കാന്‍ ഉദാരമതികളുടെ സഹായംതേടി ഹൈസ്കൂള്‍ വിദ്യാര്‍ഥി.
മറ്റം ഹൈസ്കൂളിലെ പത്താം തരം വിദ്യാര്‍ഥി പന്നിശ്ശേരി അയമുക്കില്‍ കുഞ്ഞുണ്ണിയുടെ മകന് ആകാശ്(15) ആണ് വൃക്കരോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.
ഇരു വൃക്കകളും തകരാറിലായ ആകാശ് ഒരു വര്‍ഷമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. മൂന്ന് വര്‍ഷം മുന്‍പ് ആകാശിന്റെ സഹോദരന് ഒന്‍പത് വയസുള്ള അക്ഷയ് ഇതേ അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു. കൂലിപ്പണിക്കാരനായ കുഞ്ഞുണ്ണിയുടെ കൈയില്‍ ചികിത്സക്കാവിശ്യമായ പണമില്ലാതിരുന്നതാണ് മരണകാരണമെന്നാണ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."