മലയോര മേഖലയിലെ വാഴക്കൃഷിക്ക് ഭീഷണിയായി കമ്പിളിപ്പുഴുക്കള്‍.
കുറ്റ്യാടി: മലയോര മേഖലയിലെ വാഴകൃഷിക്കു കമ്പിളിപ്പുഴു ശല്യം ഭീഷണിയാവുന്നു. ജൈവകൃഷി സമ്പ്രദായത്തില്‍ വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്ത നേന്ത്രന്, മൈസൂര്‍, കദളി, പൂവന് തുടങ്ങിയ വാഴകളാണു പുഴുശല്യം കാരണം നശിക്കുന്നത്.
ഇളംകൂമ്പില് മുട്ടയിട്ടു പെരുകുന്ന പുഴുക്കള്‍, വാഴയില്‍ ഇലവിരിഞ്ഞു പുറത്തു ചാടുന്നതിനു മുന്‍പുതന്നെ തിന്നു നശിപ്പിക്കുകയാണ്. കാവിലുംപാറ, മരുതോങ്കര, കായക്കൊടി പഞ്ചായത്തുകളിലായി ഏക്കര്‍ കണക്കിനു വാഴയാണു പുഴുശല്യം കാരണം നശിക്കുന്നത്. രാസവളവും കീടനാശിനികളും ഉപയോഗിക്കാതെ ജൈവവളം മാത്രമുപയോഗിച്ച് ഉല്പാദിപ്പിക്കുന്ന വാഴക്കുലക്ക് മാര്‍ക്കറ്റില്‍ നല്ല ഡിമാന്‍ഡാണുള്ളത്.
കുലക്കാന്‍ പാകമായ വാഴയായതിനാല് കീടനാശിനി ഉപയോഗിക്കാനും കര്‍ഷകര്‍ക്കു കഴിയുന്നില്ല. തുരിശും ചുണ്ണാമ്പും ചേര്‍ത്ത ലായനിയും മറ്റു നാടന്‍ പ്രയോഗങ്ങളും നടത്തുന്നുണ്ടെങ്കിലും ഇതു വേണ്ടത്ര ഫലം ചെയ്യുന്നില്ല. കുടുംബശ്രീ യൂനിറ്റുകളും സംഘങ്ങളും പരമ്പരാഗത കര്‍ഷകരും ലോണെടുത്തും മറ്റു സാമ്പത്തിക സഹായത്തോടെയും തുടങ്ങിയ വാഴകൃഷി സംരക്ഷിക്കാന്‍ കൃഷി വകുപ്പ് അടിയന്തര നടപടി കൈക്കൊള്ളണമെന്നാണു കര്‍ഷകരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."