അമ്മമാര്‍ക്ക് ഓണവിരുന്നൊരുക്കി ചേലക്കരയിലെ മാധ്യമ പ്രവര്‍ത്തകര്‍
തിരുവില്വാമല: ചേലക്കരയിലെ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ചേലക്കര പ്രസ് ക്ലബ്ബിന്റെ ഓണാഘോഷം പാമ്പാടി പ്രശാന്തി മാതൃ ഭവനത്തില്‍ വച്ച് നടന്നു. പ്രശസ്ത ചലച്ചിത്രതാരം ആര്‍ദ്ര ദാസ് ഉദ്ഘാടനം ചെയ്തു.
പ്രസ് ക്ലബ് പ്രസിഡണ്ട് ഗോപി ചക്കുന്നത്ത് അധ്യക്ഷനായി. ചേലക്കര സി.ഐ വിജയകുമാരന്‍, ചേലക്കര എസ്.ഐ സബീഷ്, പഴയന്നൂര്‍ എസ്.ഐ പി.കെ ദാസ്, ജില്ലാ പഞ്ചായത്തംഗങ്ങളായ ഇ.വേണുഗോപാലമേനോന്‍, ദീപ.എസ്.നായര്‍, എം.ആര്‍ മണി, പി.എം അമീര്‍, ആര്‍.ഉണ്ണികൃഷ്ണന്‍, ശ്രീദേവി ടീച്ചര്‍, എം.ഉദയന്‍, മൊയ്തീന്‍കുട്ടി, പി.കെ മണി, കെ.യു ഷാജി, മനോജ് കുമാര്‍, അരുണ്‍കുമാര്‍, അജീഷ് കര്‍ക്കിടകത്ത്, ശിവപ്രസാദ്.പി തുടങ്ങി കലാസാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു.
ഓണാഘോഷത്തോടനുബന്ധിച്ച് മാതൃ ഭവനത്തിലെ അമ്മമാര്‍ക്കുള്ള ഓണക്കോടി വിതരണവും വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."