മാര്‍ ജോസഫ് കുണ്ടുകുളം ജന്മശതാബ്ദി അവാര്‍ഡ് സിസ്റ്റര്‍ സുധ വര്‍ഗീസിന്
തൃശൂര്‍: മാര്‍ ജോസഫ് കുണ്ടുകുളത്തിന്റെ നാമധേയത്തില്‍ രാജ്യത്തെ മികച്ച ജീവകാരുണ്യ പ്രവര്ത്തകന് ഏര്‍പ്പെടുത്തിയ ദേശീയ അവാര്‍ഡ് പത്മശ്രീ സിസ്റ്റര്‍ സുധ വര്‍ഗീസിനു സമ്മാനിക്കുമെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു.
മാര്‍ ജോസഫ് കുണ്ടുകുളം ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയതാണ് ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ്. ബിഹാറിലും ഉത്തര്‍പ്രദേശിലും തൊട്ടുകൂടാത്തവരും മൃഗതുല്യരുമായി ജീവിക്കുന്ന മുസാഹര്‍ എന്ന ദളിത് വിഭാഗക്കാരുടെ ഉന്നമനത്തിനു ജീവകാരുണ്യ സേവനം നയിക്കുന്ന സന്യാസിനിയാണു പത്മശ്രീ സിസ്റ്റര്‍ സുധ വര്‍ഗീസ്. ഈ മാസം 23നു ശനിയാഴ്ച തൃശൂര്‍ ഡി.ബി.സി.എല്‍.സി ഹാളില്‍ നടക്കുന്ന മാര്‍ ജോസഫ് കുണ്ടുകുളം ജന്മശതാബ്ദി സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അവാര്‍ഡ് സമ്മാനിക്കും.
അവാര്‍ഡിനായി ദേശീയതലത്തില്‍ അനേകം നാമനിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നു. അടുത്ത വര്‍ഷങ്ങളിലും ദേശീയ തലത്തില്‍ ജീവകാരുണ്യ സേവനത്തിനുള്ള അവാര്‍ഡ് സമ്മാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."