കേരളോത്സവങ്ങള്‍ക്ക് തുടക്കമായി
മണലൂര്‍: യുവത്വത്തിന്റെ സമഗ്ര സര്‍ഗോത്സവമായ കേരളോത്സവങ്ങള്‍ക്ക് തുടക്കമായി.
മുല്ലശ്ശേരിയില്‍ മുരളി പെരുനെല്ലി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാല്‍, ത്രിതല പഞ്ചായത്ത് അംഗങ്ങളായ ജെന്നിജോസഫ്, കെ.വി രവീന്ദ്രന്‍, മേരിപ്രിന്‍സ്, സീമ ഉണ്ണികൃഷ്ണന്‍, ശ്രീദേവി ജയരാജ്, ഇന്ദുലേഖ ബാജി, ജയവാസുദേവന്‍, ക്ലമന്റ് ഫ്രാന്‍സിസ്, യൂത്ത് കോര്‍ഡിനേറ്റര്‍ എം.ബി ശ്രീജിത്ത് സംസാരിച്ചു. 17ന് സമാപിക്കും.
വെങ്കിടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രതി എം ശങ്കര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.വി മനോഹരന്‍ അധ്യക്ഷനായി. ജനപ്രതിനിധികളായ സജ സാദത്ത്, കെ.വി വേലുക്കുട്ടി, രത്‌നവല്ലി സുരേന്ദ്രന്‍, ശോഭന മുരളി, ഷാജു അമ്പലത്ത് വീട്ടില്‍, അപ്പു ചീരോത്ത്, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ഷീജ രാജീവ്, പഞ്ചായത്ത് അസി. സെക്രട്ടറി പി.എസ് അബ്ദുല്‍ റസാക്ക് സംസാരിച്ചു. 14ന് സമാപിക്കും.
അരിമ്പൂരില്‍ പഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എന്‍.സി സതീഷ് അധ്യക്ഷനായി. സിന്ധു സഹദേവന്‍, എന്‍ സതീഷ്, സുബിത സന്തോഷ്, ഡെന്നി മാസ്റ്റര്‍, അര്‍ജ്ജുന്‍, പഞ്ചായത്ത് സെക്രട്ടറി കെ.ജി ദിനേശന്‍, അസി.സെക്രട്ടറി എ.എല്‍ തോമസ് സംസാരിച്ചു. 24ന് സമാപിക്കും.അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം കിഷോര്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. വി.എ ദിവാകരന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ജ്യോതി രാമന്‍, എ.വി ശ്രീവത്സന്‍, സുമൈറ ബഷീര്‍, എ.വി ബാബു. പഞ്ചായത്ത് സെക്രട്ടറി പി.ജി വസന്തകുമാര്‍ സംസാരിച്ചു. 24ന് സമാപിക്കും.
എളവള്ളിയില്‍ മുരളി പെരുനെല്ലി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് യു.കെ ലതിക അധ്യക്ഷയായി. ബ്ലോക്ക് പ്രസിഡന്റ് ലതിവേണുഗോപാല്‍, ജെന്നി ജോസഫ് , ടി.സി മോഹനന്‍, ടി.ആര്‍ ലീല സംസാരിച്ചു. 17ന് സമാപിക്കും. മണലൂര്‍, പാവറട്ടി, ഗ്രാമപഞ്ചായത്തുകളുടെ കേരളോത്സവം അടുത്ത ദിവസങ്ങളില്‍ ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."