മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും സഹായിയായി വാര്‍ഡ് മെമ്പര്‍ സാബിര്‍ വാടാനപ്പള്ളി
വാടാനപ്പള്ളി: അപകടത്തില്‍ പരുക്ക് പറ്റുന്ന മൃഗങ്ങളേയും പക്ഷികളേയും ഏറ്റെടുത്ത് ചികിത്സ നല്‍കി ജീവിതത്തിലേക്ക് തിരികെ വിടുന്ന തളിക്കുളത്തെ ഗ്രാമ പഞ്ചായത്തംഗം രമേഷിന്റെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനം വേറിട്ട മാതൃകയാകുന്നു.
റോഡപകടങ്ങളില്‍ പെട്ട് വീണ് പിടയുന്ന സഹജീവികളുടെ ദയനീയ രോദനം പോലും വകവെക്കാതെ കടന്ന് പോകുന്ന മലയാളികള്‍ക്ക് സഹജീവി സ്‌നേഹത്തിന്റെ പുതിയൊരു മാനുഷിക മുഖം നല്‍കുകയാണ് രമേഷും സുഹൃത്തുക്കളും.
ഇരുപത് വര്‍ഷത്തിലധികമായി രമേഷ് ഈ രംഗത്ത് സജീവമായിട്ട്. ചെറുപ്പം മുതല്‍ മൃഗങ്ങളേയും പക്ഷികളേയും ഏറെ ഇഷ്ടപ്പെട്ടിരുന്ന രമേഷ് അവിചാരിതമായാണ് തളിക്കുളം വെറ്റിനറി ആശുപത്രിയിലെ സഹായിയായി ചേര്‍ന്നത്.
വീടുകളിലും മറ്റും തളര്‍ന്ന് വീഴുന്ന പശുക്കളേയും മറ്റും എഴുന്നേല്‍പ്പിച്ച് നിര്‍ത്താന്‍ വേണ്ടിയാണ് വെറ്റിറിനറി ഡോക്ടര്‍മാര്‍ ആദ്യകാലത്ത് രമേഷിന്റെ സഹായം തേടിയിരുന്നത്. പിന്നീട് അപകടത്തില്‍ പെടുന്ന മൃഗങ്ങളെ രക്ഷിക്കാനും ആശുപത്രിയിലെത്തിക്കാനുമൊക്കെ രമേഷ് ഡോക്ടര്‍മാരുടെ കൂടെ കൂടുകയായിരുന്നു.
ആനയെ ഒരുപാട് ഇഷ്ടപ്പെടുന്ന രമേഷും സുഹൃത്തുക്കളും വര്‍ങ്ങള്‍ക്ക് മുന്‍പ് തളിക്കുളം കേന്ദ്രമായി അനിമല്‍ സ്‌കോഡ് രൂപീകരിച്ചിരുന്നു. എവിടെയെങ്കിലും ആനയിടഞ്ഞെന്ന് കേട്ടാല്‍ രമേഷും സുഹൃത്തുക്കളും അവിടെയെത്തും. കഴിഞ്ഞ വര്‍ഷം തൃപ്രയാര്‍ ക്ഷേത്രത്തില്‍ ശീവേലിക്കിടയില്‍ ഇടഞ്ഞ കൊമ്പനേയും തളിക്കുളം കൈതക്കലില്‍ കുറുമ്പ് കാട്ടിയ കൊമ്പനേയും രമേഷും സുഹൃത്തുക്കളും ചേര്‍ന്നാണ് തളച്ചത്.
രമേഷിന്റെയും സുഹൃത്തുക്കളായ സത്യന്‍, ഷൈലേഷ്, നിമേഷ്, ബൈജു തുടങ്ങിയവരുടെയും ആത്മാര്‍ഥമായ സേവനം ശ്രദ്ധയില്‍പ്പെട്ട വെറ്റിറിനറി ഡോക്ടര്‍മാരാണ് ആനിമല്‍ സ്‌കോഡിന് രൂപം നല്‍കാന്‍ ഉപദേശിച്ചത്.
ഇതിന്റെ അടിസ്ഥാനത്തില്‍ തളിക്കുളത്തെ മുപ്പത്തിയഞ്ചോളം യുവാക്കളെ ചേര്‍ത്ത് തളിക്കുളം ആനിമല്‍ സ്‌കോഡിന് രൂപം നല്‍കി. ഗുരുവായൂര്‍ മുതല്‍ കൊടുങ്ങല്ലൂര്‍ വരെയുള്ള മേഖലകളില്‍ നിന്ന് ആയിരത്തിലധികം പാമ്പുകളേയാണ് രമേഷും സുഹൃത്തുക്കളും പിടികൂടി കാട്ടില്‍ വിട്ടത്.
ഇതില്‍ അഞ്ഞൂറില്‍ അധികം മലമ്പാമ്പുകള്‍ ഉണ്ടായിരുന്നതായി രമേഷ് പറയുന്നു. റോഡില്‍ വാഹനങ്ങള്‍ തട്ടി മൃതപ്രാണരായി കിടക്കുന്ന നിരവധി തെരുവുനായകളെ ചികിത്സിച്ച് ഭേദമാക്കിയിട്ടുണ്ട്.
തളിക്കുളം കൈതക്കലില്‍ തെരുവ് നായക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റ മൂര്‍ഖന്‍ പാമ്പിനെ ഒരു മാസത്തോളം ചികിത്സ നല്‍കിയ ശേഷമാണ് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറിയത്.
ഈയടുത്ത് വലയില്‍ കുടുങ്ങി ഒരു കാല്‍ നഷ്ടപ്പെട്ട കടലാമയെ ചികിത്സിച്ച് നീന്താവുന്ന അവസ്ഥയിലാക്കിയ ശേഷം വലപ്പാടുള്ള കടലാമ സംരക്ഷണ സമിതിക്ക് കൈമാറിയിരുന്നു. അവര്‍ പിന്നാടതിനെ കടലിലേക്ക് ഇറക്കി വിട്ടു. തളിക്കുളം ഗ്രാമ പഞ്ചായത്തിലെ ഏഴാം വാര്‍ഡ് അംഗമായ രമേഷ് ആര്‍.എം.പി പ്രതിനിധിയാണ്.
ജനങ്ങള്‍ക്ക് ഭീഷണിയാകുന്ന കടന്നല്‍ കൂടുകള്‍ നശിപ്പിക്കുകയും പാമ്പ് അടക്കമുള്ള ഏത് ജീവിയെ പിടി കൂടിയാലും അപ്പോള്‍ തന്നെ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിനെ അറിയിച്ച് അവരുടെ ഉപദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യും.
പാമ്പ് പിടിക്കാനും മറ്റും ദൂരെ സ്ഥലങ്ങളിലേക്ക് പോകാനും ഉപകരണങ്ങള്‍ വാങ്ങാനും ഇവരുടെ കൈയില്‍ നിന്ന് തന്നെയാണ് പണം മുടക്കുന്നത്. തളിക്കുളത്തെ ആനിമല്‍ സ്‌ക്വാഡിനെ കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള എസ്.ബി.സി.എയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടങ്കിലും ഇത് വരേയും രജിസ്‌ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയായിട്ടില്ല.
പിടികൂടുന്ന മൃഗങ്ങളേയും മറ്റും സൂക്ഷിക്കാന്‍ തളിക്കുളം സെന്ററില്‍ ഇവര്‍ തന്നെ ഒരു മുറി വാടകക്ക് എടുത്തിട്ടുണ്ട്. വെറ്റിറിനറി ഡോക്ടര്‍മാരായ ഡീന ആന്റണി, ബിനോദ്, പി.ഡി സുരേഷ്, സെബി തുടങ്ങിയവരെല്ലാം തങ്ങള്‍ക്ക് എല്ലാ വിധ പിന്തുണയും നല്‍കുന്നുണ്ടന്നും രമേഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."