ജനദുരിതത്തിന് മേല്‍ കോടതിയുടെ കനിവ്; പൈങ്കുളം തൊഴുപാടം റോഡ് നവീകരണത്തിന് തുടക്കം
ചെറുതുരുത്തി: വര്‍ഷങ്ങളോളം നീണ്ട് നിന്ന വ്യവഹാര നടപടികള്‍ക്കും, ജന ദുരിതത്തിനും പരിഹാരമായി പൈങ്കുളം തൊഴുപാടം കനാല്‍ ബണ്ട് റോഡ് നവീകരണത്തിന് തുടക്കമായി.
ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് പൊതുമരാമത്ത് നിരത്ത് വിഭാഗം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പൈങ്കുളം സെന്റര്‍ മുതല്‍ വാഴാലിക്കാവ് ക്ഷേത്രം വരെയുള്ള രണ്ടര കിലോമീറ്ററാണ് നവീകരണ പ്രവര്‍ത്തനം നടക്കുക. 29 ലക്ഷം രൂപയാണ് ഇതിന് മാറ്റി വച്ചിട്ടുള്ളത്.
പാഞ്ഞാള്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.എം അമീര്‍, വൈസ് പ്രസിഡണ്ട് കെ.യു ആരിഫ, മെമ്പര്‍മാരായ ടി.കെ വാസുദേവന്‍, ഉണ്ണികൃഷ്ണന്, പി.ആര് മാധവന്, മുന്‍ മെമ്പര്‍ മുസ്തഫ, പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍മാരായ ബിന്ദു പരമേശ്വരന് കെ.ജെ സജി, ഓവര്‍സിയര്‍ സുരേഷ് ബാബു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനെത്തി.
എത്രയും പെട്ടെന്ന് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പി.എം അമീര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."