റോഹിംഗ്യന്‍ വംശഹത്യക്കെതിരേ എസ്.വൈ.എസ് പ്രതിഷേധ റാലി ഇന്ന്
കോഴിക്കോട്: മ്യാന്‍മര്‍ ഭരണകൂടവും മതഭീകരവാദികളും ചേര്‍ന്ന് റോഹിംഗ്യന്‍ മുസ്‌ലിം ജനവിഭാഗത്തിനുനേരെ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യയിലും റോഹിംഗ്യന്‍ അഭയാര്‍ഥികളോട് കേന്ദ്രം സ്വീകരിക്കുന്ന അവഗണനയിലും പ്രതിഷേധിച്ച് സുന്നി യുവജനസംഘം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് വൈകിട്ട് മൂന്നിന് കോഴിക്കോട്ട് റാലിയും പൊതുസമ്മേളനവും നടത്തുമെന്ന് സംസ്ഥാന ജന.സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങളും സംഘാടക സമിതി കണ്‍വീനര്‍ നാസര്‍ ഫൈസി കൂടത്തായിയും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
മൂന്നിന് ലിങ്ക് റോഡിലെ ഇസ്‌ലാമിക് സെന്റര്‍ പരിസരത്തുനിന്ന് ആരംഭിച്ച് പാളയം, എം.എം അലി റോഡ്, മാവൂര്‍ റോഡ് വഴി അരയിടത്തുപാലത്ത് സമാപിക്കും. സമാപന സമ്മേളനം സയ്യിദ് മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
പ്രൊഫ.കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, എം.കെ രാഘവന്‍ എം.പി, കെ.പി രാമനുണ്ണി, ഹമീദ് ഫൈസി അമ്പലക്കാവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, പിണങ്ങോട് അബൂബക്കര്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി സംസാരിക്കും.
റാലിയില്‍ പങ്കെടുക്കുന്ന പ്രവര്‍ത്തകരെ ലിങ്ക് റോഡില്‍ ഇറക്കി വാഹനങ്ങള്‍ ബീച്ചില്‍ പാര്‍ക്ക് ചെയ്യണം.
റാലി വിജയിപ്പിക്കണം: സമസ്ത വിദ്യാഭ്യാസ ബോര്‍ഡ്
കോഴിക്കോട്: റോഹിംഗ്യന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സുന്നി യുവജന സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് കോഴിക്കോട്ട് നടക്കുന്ന പ്രതിഷേധ റാലിയും പൊതുസമ്മേളനവും വിജയിപ്പിക്കാന്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് യോഗം ആഹ്വാനം ചെയ്തു.
പീഡിത ജനതയ്ക്ക് അഭയം നല്‍കുന്നതിന് പകരം അവരെ ആട്ടിയോടിക്കാനുള്ള നിലപാട് മനുഷ്യത്വ രഹിതമാണ്. ഇന്ത്യാ മഹാരാജ്യത്തിന്റെ പൈതൃകം കാത്തുസൂക്ഷിച്ച് രാജ്യം ഇരകള്‍ക്കൊപ്പം നില്‍ക്കണമെന്നും യോഗം അഭ്യര്‍ഥിച്ചു.
പ്രൊഫ.കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍, എം.എ ഖാസിം മുസ്‌ലിയാര്‍, എം.എം മുഹ്‌യുദ്ദീന്‍ മൗലവി, കെ. ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, എം.പി.എം ഹസന്‍ ശരീഫ് കുരിക്കള്‍, എം.സി മായിന്‍ ഹാജി, ടി.കെ പരീക്കുട്ടി ഹാജി, വി. മോയിമോന്‍ ഹാജി, ഡോ.എന്‍.എ.എം അബ്ദുല്‍ഖാദിര്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, പി.എ ജബ്ബാര്‍ ഹാജി, പിണങ്ങോട് അബൂബക്കര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."