കേരളത്തില്‍ ഒരു ഭക്ഷണത്തിനും വിലക്കില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തില്‍ ഒരു ഭക്ഷണത്തിനും വിലക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്. നാട്ടുകാരായാലും വിദേശികളായാലും ഏതുതരം ഭക്ഷണവും കഴിക്കാമെന്നു മുഖ്യമന്ത്രി ഫെയ്സ്ബുക് പോസ്റ്റിലൂടെ വ്യക്തമാക്കി.
ഇഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍ സ്വാതന്ത്ര്യം നല്കുന്ന മതേതര, ജനാധിപത്യസമൂഹത്തിലാണു കേരളീയര്‍ ജീവിക്കുന്നതെന്നതില്‍ അഭിമാനിക്കാം. ആ സാംസ്കാരികസവിശേഷത കാത്തുസൂക്ഷിക്കേണ്ടതുണ്ട്.
ജാതിമതചിന്തകള്‍ക്ക് അതീതമായി നടക്കുന്ന ഓണത്തെ മറ്റൊരു ആഘോഷവുമായി താരതമ്യംചെയ്യാനാകില്ല.
ഓണക്കാലത്തെ ഭക്ഷണത്തിലും പ്രാദേശിക വൈവിധ്യങ്ങളുണ്ട്. തെക്കന്‍ കേരളത്തില്‍ ഓണത്തിനു പൂര്ണസസ്യഭക്ഷണമാണെങ്കില് വടക്കന്‍ കേരളത്തില്‍ മാംസഭക്ഷണം കൂടാതെ ഓണസദ്യ പൂര്‍ണമാകില്ല.
ഭക്ഷണത്തിലെ വൈവിധ്യം കേരളസമൂഹത്തെ കൂടുതല്‍ ശക്തിപ്പെടുകയാണു ചെയ്തിട്ടുള്ളത്. അതിനാല്‍ ഭക്ഷണത്തിന്റെ പേരില്‍ ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ അനാവശ്യമാണ്. ഓണാഘോഷത്തില്‍ ബീഫ് കഴിച്ചുവെന്നപേരിലുണ്ടായ വിവാദങ്ങള്‍ക്കു പിന്നാലെയാണു മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്.
ഓണാഘോഷത്തില്‍ ബീഫ് കഴിച്ചുവെന്ന് ആരോപിച്ച് ദേശീയഅവാര്‍ഡ് ജേതാവായ നടി സുരഭി ലക്ഷ്മിക്കെതിരെ ആര്.എസ്.എസുകാര്‍ നടത്തിയ സൈബര്‍ ആക്രമണവും ബീഫുമായി ബന്ധപ്പെട്ട് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രസ്താവനയും കഴിഞ്ഞ ദിവസങ്ങളില്‍ വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."