യാത്രാകൂലി: ചാനല്‍ വാര്‍ത്തയ്‌ക്കെതിരേ എം.പിമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി
കണ്ണൂര്‍: ചില കേരളാ എം.പിമാര്‍ യാത്രാകൂലി ഇനത്തില്‍ വന്‍തുക വാങ്ങിയെന്ന ചാനല്‍വാര്‍ത്തയ്‌ക്കെതിരേ എം.പിമാര്‍ പരാതി നല്‍കി. കേരളത്തില്‍നിന്നുള്ള എം.പിമാരായ പി.കെ ശ്രീമതി, എം.ബി രാജേഷ്, എ സമ്പത്ത്, കെ.സി വേണുഗോപാല്‍, കെ.വി തോമസ് എന്നിവരാണു ടൈംസ് നൗ ചാനല്‍ വാര്‍ത്തയ്‌ക്കെതിരേ സ്പീക്കര്‍ക്ക് പരാതി നല്‍കിയത്.
തങ്ങള്‍ അവിഹിതമായി സാമ്പത്തിക നേട്ടമുണ്ടാക്കുന്നുവെന്ന തരത്തില്‍ ചാനല്‍ വാര്‍ത്ത നല്‍കിയത് അവകാശ ലംഘനമാണ്. അര്‍ഹതപ്പെട്ട ആനുകൂല്യം മാത്രമേ വാങ്ങിയിട്ടുള്ളൂ. പാര്‍ലമെന്റ് സമ്മേളനത്തിലും ഡല്‍ഹിയില്‍ നടക്കുന്ന വിവിധ പാര്‍ലമെന്റ സബ് കമ്മിറ്റികളിലും പങ്കെടുക്കേണ്ടതിനാല്‍ പതിവായി യാത്രചെയ്യേണ്ടി വരുന്നുണ്ട്.
ഡല്‍ഹിയില്‍നിന്നു കേരളത്തിലേയ്ക്കുള്ള ദൂരക്കൂടുതലും ഉയര്‍ന്ന ടിക്കറ്റ് നിരക്കും കാരണം വലിയതുകയാണു വേണ്ടി വരുന്നത്. വാങ്ങുന്ന തുകയില്‍ 90 ശതമാനവും ടിക്കറ്റിനുവേണ്ടിയാണു ചെലവഴിക്കുന്നത്.
തങ്ങളുടെ മേലുള്ള സംശയം നീക്കാന്‍ ലോക്‌സഭാ സെക്രട്ടേറിയറ്റ് ഇതുസംബന്ധിച്ചുള്ള വിശദീകരണം നല്‍കണമെന്നും എം.പി മാര്‍ പരാതിയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."