ബീഫില്‍ വീണ്ടും ഉരുണ്ടുകളിച്ച് കണ്ണന്താനം
ന്യൂഡല്‍ഹി: മൂന്നുദിവസം മുമ്പു കേന്ദ്രമന്ത്രിയായ അല്‍ഫോന്‍സ് കണ്ണന്താനം ബീഫ് വിഷയത്തില്‍ മൂന്നുവട്ടം നിലപാടു മാറ്റി അത്ഭുതം സൃഷ്ടിച്ചു. ജനാധിപത്യത്തില്‍ തങ്ങള്‍ എന്തു കഴിക്കണമെന്നു തീരുമാനിക്കേണ്ടതു ജനങ്ങളാണെന്നാണു പുതിയ പ്രതികരണം. ഒരാവശ്യവുമില്ലാതെ ആദ്യം ബീഫില്‍ അഭിപ്രായം പറഞ്ഞ മന്ത്രിയുടെ മുന്നില്‍ ഓരോ ദിവസവും മാധ്യമപ്രവര്‍ത്തകര്‍ ഇതേ ചോദ്യം ചോദിച്ചു കുഴപ്പിക്കുകയാണ്.
കേരളത്തിലെയും ഗോവയിലെയും ആളുകള്‍ ബീഫ് കഴിക്കുന്നതു തുടരുമെന്നും അതില്‍ ബി.ജെ.പി ഇടപെടില്ലെന്നുമായിരു
ന്നുമന്ത്രിയായി ചുമതലയേറ്റതിന്റെ പിറ്റേന്നു കണ്ണന്താനം പറഞ്ഞത്. അതു ബി.ജെ.പിക്കു നീരസം വരുത്തിയെന്ന വാര്‍ത്ത വന്നപ്പോള്‍ മന്ത്രി നിലപാടു മാറ്റി. വിദേശ വിനോദസഞ്ചാരികള്‍ സ്വന്തം രാജ്യത്തുനിന്നു ബീഫ് കഴിച്ചശേഷം ഇന്ത്യയിലേയ്ക്കു വന്നാല്‍ മതിയെന്നായി മന്ത്രി.
ആ നിലപാടും ഇന്നലെ മാറ്റി. എന്തു ചെയ്യണം എന്തു സംസാരിക്കണമെന്നു ജനാധിപത്യത്തില്‍ ജനങ്ങളാണു തീരുമാനിക്കേണ്ടത്. അപ്പോള്‍, എന്തു കഴിക്കണം എന്നു തീരുമാനിക്കേണ്ടതും അവര്‍ തന്നെ. ജനങ്ങള്‍ക്ക് അതിനുള്ള അവകാശമുണ്ടെന്നും അതാണു സര്‍ക്കാരിന്റെ നയമെന്നും കണ്ണന്താനം ഡല്‍ഹിയില്‍ പറഞ്ഞു.
ഭൂവനേശ്വറില്‍ താന്‍ നടത്തിയ പ്രസ്താവന വളച്ചൊടിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. വിദേശികള്‍ വരുന്നത് ഇന്ത്യകാണാനാണ്, ബീഫ് കഴിക്കാനല്ല എന്നാണു താന്‍ പറഞ്ഞതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."