HOME
DETAILS

അഞ്ചടിയില്‍ ലിവര്‍പൂളിനെ വീഴ്ത്തി സിറ്റി

  
backup
September 10 2017 | 00:09 AM

%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b2%e0%b4%bf%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b5%82%e0%b4%b3%e0%b4%bf%e0%b4%a8

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഉജ്ജ്വല വിജയം. മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് അവര്‍ ലിവര്‍പൂളിനെ പരാജയപ്പെടുത്തി. മറ്റു മത്സരങ്ങളില്‍ ആഴ്‌സണല്‍ 3-0ത്തിന് ബേണ്‍മൗത്തിനേയും ചെല്‍സി 2-1ന് ലെയ്സ്റ്റര്‍ സിറ്റിയേയും ടോട്ടനം 3-0ത്തിന് എവര്‍ട്ടനേയും ബ്രൈറ്റന്‍ ആല്‍ബിയോണ്‍ 3-1ന് വെസ്റ്റ് ബ്രോംവിചിനേയും വാട്‌ഫോര്‍ഡ് 2-0ത്തിന് സതാംപ്ടനേയും പരാജയപ്പെടുത്തി.
സാഡിയോ മാനെ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിനെ തുടര്‍ന്ന് പത്ത് പേരുമായി കളിച്ച ലിവര്‍പൂളിനെ നിലംപരിശാക്കിയാണ് സിറ്റി കുതിച്ചത്. ഗബ്രിയേല്‍ ജീസസ്, ലെറോയ് സാനെ എന്നിവരുടെ ഇരട്ട ഗോളുകളും അഗ്യെറോ നേടിയ ഒരു ഗോളുമാണ് സിറ്റിക്ക് വിജയമൊരുക്കിയത്.
കളിയില്‍ അഗ്യെറോയാണ് ആദ്യ ഗോള്‍ നേടിയത്. ഇതോടെ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന യൂറോപ്യനല്ലാത്ത താരമായും അഗ്യെറോ മാറി. ടീമിനായി 124ാം ഗോളാണ് അര്‍ജന്റൈന്‍ താരം നേടിയത്.
ആല്‍വരൊ മൊറാറ്റ, എന്‍ഗാളോ കാണ്ടെ എന്നിവരാണ് ചെല്‍സിക്കായി വല ചലിപ്പിച്ചത്. വിജയ വഴിയില്‍ തിരിച്ചെത്തിയ ആഴ്‌സണലിനായി ഡാനി വെല്‍ബെക്ക് ഇരട്ട ഗോളുകള്‍ നേടി.

എംബാപ്പെ ഗോളടിച്ച് അരങ്ങേറി
പാരിസ്: മൊണാക്കോയില്‍ നിന്ന് വായ്പാടിസ്ഥാനത്തില്‍ പാരിസ് സെന്റ് ജെര്‍മെയ്‌നിലേക്ക് ചേക്കേറിയ കെയ്‌ലിയന്‍ എംബാപ്പെ പി.എസ്.ജിക്കായി ഗോളടിച്ച് അരങ്ങേറി. ഫ്രഞ്ച് ലീഗ് വണില്‍ മെറ്റ്‌സിനെതിരായ പോരാട്ടത്തില്‍ ഒന്നിനെതിരേ അഞ്ച് ഗോളുകള്‍ക്കാണ് പി.എസ്.ജി വിജയിച്ചത്.
എഡിന്‍സന്‍ കവാനി ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ എംബാപ്പെ, നെയ്മര്‍, ലൂക്കാസ് മൗറ എന്നിവര്‍ ശേഷിച്ച ഗോളുകള്‍ നേടി പി.എസ്.ജിക്ക് ജയമൊരുക്കുകയായിരുന്നു. തുടര്‍ച്ചയായ അഞ്ചാം വിജയമാണ് പി.എസ്.ജി നേടിയത്.
റയലിന് വീണ്ടും
സമനിലക്കുരുക്ക്
മാഡ്രിഡ്: വലന്‍സിയക്ക് പിന്നാലെ ലെവാന്റെയും നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡിനെ സമനിലയില്‍ കുടുക്കി. സ്പാനിഷ് ലാ ലിഗ പോരാട്ടത്തില്‍ റയലിനും മറ്റൊരു മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനും സമനില കുരുക്ക്. ലെവന്റെ 1-1നാണ് റയലിനെ പൂട്ടിയത്. അത്‌ലറ്റിക്കോയെ വലന്‍സിയെ ഗോള്‍രഹിത സമനിലയില്‍ പിടിക്കുകയായിരുന്നു. മറ്റൊരു മത്സരത്തില്‍ ഗെറ്റാഫെ 2-1ന് ലെഗാനെസിനെ വീഴ്ത്തി. ലെവാന്റെയാണ് മത്സരത്തില്‍ ലീഡെടുത്തത്. പിന്നീട് ലൂക്കാസ് വാസ്‌ക്വസ് റയലിന് സമനില സമ്മാനിക്കുകയായിരുന്നു.

ലെയ്പ്‌സിഗിന് വിജയം
മ്യൂണിക്ക്: ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ലെയ്പ്‌സിഗിന് വിജയം. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അവര്‍ ഹാംബര്‍ഗറിനെ പരാജയപ്പെടുത്തി. കരുത്തരായ ബൊറൂസിയ ഡോര്‍ട്മുണ്ടിനെ ഫ്രീബര്‍ഗ് ഗോള്‍രഹിത സമനിലയില്‍ തളച്ചു.
മറ്റ് മത്സരങ്ങളില്‍ ഓഗ്‌സ്ബര്‍ഗ് 3-0ത്തിന് കൊളോണിനേയും ഫ്രാങ്ക്ഫര്‍ട് 1-0ത്തിന് മോണ്‍ചെന്‍ഗ്ലാഡ്ബാചിനേയും മെയ്ന്‍സ് 3-1ന് ബയര്‍ ലെവര്‍കൂസനേയും പരാജയപ്പെടുത്തി. വോള്‍വ്‌സ്ബര്‍ഗ്- ഹന്നോവര്‍ പോരാട്ടം 1-1ന് സമനില.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇത് പശ്ചിമേഷ്യയില്‍ ഒതുങ്ങില്ലേ? ലോകം മറ്റൊരു മഹായുദ്ധത്തിലേക്ക് നീങ്ങുകയാണോ ?

International
  •  2 days ago
No Image

കൊച്ചി വിമാനത്താവളത്തിൽ മൂന്നരക്കോടിയുടെ ലഹരിമരുന്നു പിടികൂടി

Kerala
  •  2 days ago
No Image

കെഎസ്ആർടിസിയിൽ രാസലഹരി കടത്താൻ ശ്രമിച്ച യുവാവ് മുത്തങ്ങയിൽ പിടിയിൽ

latest
  •  2 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 12-ാം റൗണ്ടിൽ അടിതെറ്റി ഗുകേഷ്

latest
  •  2 days ago
No Image

പുൽപ്പള്ളി മാരപ്പൻമൂലയിൽ സംഘര്‍ഷത്തെ തുടർന്ന് മധ്യവയസ്കൻ ഹൃദയാഘാതം മൂലം മരിച്ചു; ഒരാള്‍ കസ്റ്റഡിയിൽ

Kerala
  •  2 days ago
No Image

ജെ.സി ഡാനിയേല്‍ പുരസ്‌കാരം ഷാജി എന്‍ കരുണിന്

Kerala
  •  2 days ago
No Image

ലൈംഗിക പീഡനക്കേസിൽ സംവിധായകൻ രഞ്ജിത്തിന് ആശ്വാസം; തുടർനടപടികൾക്ക് സ്റ്റേ

Kerala
  •  2 days ago
No Image

റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണറായി സഞ്ജയ് മല്‍ഹോത്ര ചുമതലയേല്‍ക്കും

National
  •  2 days ago
No Image

മുണ്ടക്കൈ ദുരന്തം: ഉത്തരവാദിത്തത്തില്‍ നിന്നു കേന്ദ്രം ഒളിച്ചോടുന്നു, രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി 

Kerala
  •  2 days ago
No Image

കലോത്സവ വിവാദം:  നടിക്കെതിരായ പ്രസ്താവന പിന്‍വലിച്ച് മന്ത്രി വി.ശിവന്‍ക്കുട്ടി

Kerala
  •  2 days ago