HOME
DETAILS

മ്യാന്മറില്‍ സന്നദ്ധപ്രവര്‍ത്തനത്തിന് റെഡ്‌ക്രോസ് എത്തുന്നു

  
backup
September 10 2017 | 00:09 AM

%e0%b4%ae%e0%b5%8d%e0%b4%af%e0%b4%be%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%aa%e0%b5%8d%e0%b4%b0

യാങ്കോന്‍: മ്യാന്മറിലെ കലാപബാധിത പ്രദേശങ്ങളില്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ റെഡ്‌ക്രോസ് നീക്കം. മ്യാന്മറില്‍നിന്ന് യു.എന്‍ സംഘത്തെ പിന്‍വലിച്ചതോടെയാണ് പ്രവര്‍ത്തനം ശക്തമാക്കാന്‍ റെഡ്‌ക്രോസ് തീരുമാനിച്ചത്.
യു.എന്‍ അഭയാര്‍ഥി-സന്നദ്ധ സംഘങ്ങള്‍ റോഹിംഗ്യക്കാര്‍ക്ക് സഹായം നല്‍കുന്നതായി ആരോപിച്ച് മ്യാന്മര്‍ സര്‍ക്കാര്‍ സംഘത്തെ പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഭക്ഷണം, വെള്ളം, മരുന്ന് എന്നിവയുമായെത്തിയ മറ്റു സന്നദ്ധ സംഘങ്ങളെയും മ്യാന്മര്‍ സര്‍ക്കാര്‍ സൈനികാതിക്രമം രൂക്ഷമായ രാഖൈനില്‍ പ്രവേശിക്കുന്നത് തടഞ്ഞിരുന്നു.
യു.എന്നിനും അന്താരാഷ്ട്ര എന്‍.ജി.ഒകള്‍ക്കും രാഖൈനില്‍ പ്രവര്‍ത്തിക്കാനാകുമെങ്കിലും തങ്ങളുടെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ആകാത്തത്തിനാല്‍ അവര്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയായിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ സര്‍ക്കാരാണ് തങ്ങളെ ക്ഷണിച്ചതെന്ന് റെഡ്‌ക്രോസ് പ്രതിനിധി ജോയ് സിംഗല്‍ പറഞ്ഞു. യു.എന്നിനു കീഴിലുള്ള വേള്‍ഡ് ഫുഡ് പ്രോഗ്രാം(ഡബ്ലു.എഫ്.പി) പ്രവര്‍ത്തനം നിര്‍ത്തിയതോടെ നിരവധി പേര്‍ ആഴ്ചകളായി ഭക്ഷണമില്ലാതെ പട്ടിണിയില്‍ കഴിയുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, രണ്ട് ആഴ്ചയ്ക്കിടെ രാഖൈനില്‍നിന്ന് ബംഗ്ലാദേശിലേക്കു കടന്ന റോഹിംഗ്യന്‍ അഭയാര്‍ഥികളുടെ എണ്ണം മൂന്ന് ലക്ഷത്തോളമായതായി യു.എന്‍ അഭയാര്‍ഥി ഏജന്‍സി അറിയിച്ചു. കഴിഞ്ഞ ദിവസം 20,000 പേരാണു രാജ്യം വിട്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തടവുകാർക്ക് സൗജന്യ നിയമസഹായം ഉറപ്പാക്കണമെന്ന് സുപ്രിംകോടതി

Kerala
  •  2 months ago
No Image

ബഹ്‌റൈച്ച് കലാപത്തിൽ പൊലിസ് വര്‍ഗീയമായി ഇടപെട്ടെന്ന് കലാപകാരികള്‍  'രണ്ടുമണിക്കൂര്‍ നേരം എന്തുംചെയ്യാനുള്ള സ്വാതന്ത്ര്യം തന്നു'

National
  •  2 months ago
No Image

പ്രിയങ്കയ്ക്ക് 11.98 കോടിയുടെ ആസ്തി, മൂന്ന് കേസുകൾ  

Kerala
  •  2 months ago
No Image

വെടിക്കെട്ട് നിയന്ത്രിച്ച വിജ്ഞാപനം: ആശങ്ക അറിയിച്ച് മന്ത്രിസഭ; കേന്ദ്രത്തിന് കത്തയക്കും

Kerala
  •  2 months ago
No Image

യാത്രയയപ്പ് യോഗത്തിന് എത്തിയത് നവീന്‍ ബാബുവിനെ അവഹേളിക്കാന്‍, വീഡിയോ പ്രചരിപ്പിച്ചതും ദിവ്യ- അന്വേഷണ റിപ്പോര്‍ട്ട്

Kerala
  •  2 months ago
No Image

ഇന്ത്യ- ചൈന ഭായ് ഭായ് ബന്ധം തുടരും

National
  •  2 months ago
No Image

ഷോക്ക്: വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങി കെ.എസ്.ഇ.ബി

Kerala
  •  2 months ago
No Image

ഒൻപതാം നാൾ മൗനംവെടിഞ്ഞ് മുഖ്യമന്ത്രി: 'നവീൻ ബാബുവിന്റെ മരണം അതീവ ദുഃഖകരം'

Kerala
  •  2 months ago
No Image

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം; പശ്ചിമേഷ്യയില്‍ വെടിനിര്‍ത്തലിന് പരക്കംപാഞ്ഞ് യു.എസ്, ചെവിക്കൊള്ളാതെ ഇസ്റാഈലും ഹമാസും

International
  •  2 months ago
No Image

നസ്റല്ലയ്ക്ക് ശേഷം പിൻ​ഗാമിയായി പരി​ഗണിക്കപ്പെട്ട ഹാഷിം സഫിയുദ്ദീന്‍ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago