നെയ്യാര്‍ മേള: വള്ളംകളി മത്സരം
പാറശാല: ചെങ്കല്‍ പഞ്ചായത്ത് ഓണാഘോഷങ്ങളുടെ ഭാഗമായി നെയ്യാര്‍ മേളയുമായി സഹകരിച്ച് ചെങ്കല്‍ വലിയകുളത്തില്‍ നടത്തിയ വള്ളംകളി മത്സരം വി.എസ് അച്യുതാനന്ദന് ഉദ്ഘാടനം ചെയ്തു. കെ. ആന്‍സലന്‍ എം.എല്‍.എ അധ്യക്ഷനായി.
മുന്‍ നിയമസഭാ സ്പീക്കര്‍ വി.എം സുധീരന് വള്ളംകളി ഫ്ളാഗ് ഒഫ് ചെയ്തു. ഒ.രാജഗോപാല്‍ എം.എല്‍.എ വിജയികള്‍ക്കുളള സമ്മാനദാനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വട്ടവിള രാജ്കുമാര്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.സുരേഷ് , സി.പി.എം പാറശാല ഏരിയാ കമ്മിറ്റി സെക്രട്ടറി കടകുളം ശശി , ചെങ്കല്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വി. ശ്രീധരന്‍നായര്‍ , ബി.ജെ.പി നെയ്യാറ്റിന്‍കര നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.സുരേഷ് തമ്പി , അഡ്വ.രഞ്ജിത്റാവു സംബന്ധിച്ചു.
മത്സരത്തില്‍ പ്രദേശത്തെ സ്ഥാപനങ്ങളായ ഫാത്തിമ പബ്ലിക് സ്കൂള്‍, സായികൃഷ്ണ പബ്ലിക് സ്കൂള്‍, മെമ്പേഴ്സ് ക്ലബ് , ഉദിയന്‍കുളങ്ങര ദേവുനന്ദ ഓഡിറ്റോറിയം, പൂര്‍ണ ഗ്യാസ് ഏജന്‍സീസ് തുടങ്ങിയ സ്ഥാപനങ്ങ ളെ പ്രതിനിധീകരിച്ച് എട്ട് ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."