കഠിനംകുളം ഗ്രാമപഞ്ചായത്തില്‍ വീണ്ടും അവിശ്വാസപ്രമേയം
കഠിനംകുളം: കഴിഞ്ഞ നിരവധി വര്‍ഷങ്ങളിലായി അവിശ്വാസ പ്രമേയങ്ങളിലൂടെ ഭരണ സംവിധാനങ്ങളെ മാറ്റിമറിച്ച കഠിനംകുളം ഗ്രാമപഞ്ചായത്തില്‍ വീണ്ടും അവിശ്വാസ പ്രമേയംവരുന്നു.
അവിശ്വാസ പ്രമേയം തുടര്‍ക്കഥയാകുന്ന ഇവിടെ നിലവിലെ ഇടത് ഭരണസമിതിക്കെതിരേയാണ് പ്രതിപക്ഷത്തുള്ള യു.ഡി.എഫ് സ്വതന്ത്രരേയും മറ്റ് ചില അംഗങ്ങളേയും കൂട്ടുപിടിച്ച് കൊണ്ട് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.
23 അംഗങ്ങളുള്ള പഞ്ചായത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സി.പി.എം പതിനൊന്നും കോണ്‍ഗ്രസ് ഏഴും ലീഗ് രണ്ടും സി.പി.എം, യു.ഡി.എഫ് വിമതരായ രണ്ട് സ്വാതന്ത്രരും ഒരു ബി.ജെ.പി അംഗവുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസ്, സി.പി.എം വിമതന്മാരായ രണ്ട് പേരേ കൂട്ടുപിടിച്ചാണ് സി.പി.എം അധികാരത്തില്‍ വന്നത്.
22 ാം വാര്‍ഡായ പുതുകുറുച്ചി വെസ്റ്റില്‍ നിന്നു സി.പി.എം വിമതനായി വിജയിച്ചെത്തിയ ഫെലിക്‌സിനെ സ്ഥാനാര്‍ഥിയായി രംഗപ്രവേശനം ചെയ്ത ദിവസം തന്നെ പാര്‍ട്ടിയില്‍ നിന്നും സി.പി.എം ഇദ്ദേഹത്തെ പുറത്താക്കിയിരുന്നു. പാര്‍ട്ടിയില്‍ സമയബന്ധിതമായി തിരിച്ചെടുക്കാമെന്ന വ്യവസ്ഥയിലായിരുന്നു ഫെലിക്‌സ് സി.പി.എമ്മിനൊപ്പം നിന്നത്.
എന്നാല്‍ കഠിനംകുളത്തെ പ്രാദേശിക സഖാക്കളുടെ കടുത്ത നിലപാടില്‍ ഇത് നടപ്പിലാക്കാന്‍ പാര്‍ട്ടിക്ക് കഴിയാത്തതോടെയാണ് ഫെലിക്‌സ് ഇപ്പോള്‍ യു.ഡി.എഫിനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ച് അവിശ്വാസ പ്രമേയ നോട്ടീസില്‍ ഒപ്പുവെച്ചിരിക്കുന്നത്.
13-ാം വാര്‍ഡായ സെന്റാ ഡ്രൂസില്‍ നിന്നു വിജയിച്ച യു.ഡി.എഫ് വിമതനായ റാഫേലിനെ കോണ്‍സ് പാര്‍ട്ടി അംഗത്വത്തില്‍ നിന്നും പുറത്താക്കിയെങ്കിലും ഏതാനം മാസങ്ങള്‍ക്ക് മുന്‍പ് ഇയാളെ തിരിച്ചെടുത്തതോടെ റാഫേലും യു.ഡി.എഫിനൊപ്പം ചേര്‍ന്നു.
ഇതോടെ ലീഗിന്റെ രണ്ട് അംഗങ്ങളേയും കൂട്ടി യു.ഡി.എഫ് പക്ഷത്ത് പതിനൊന്ന് അംഗങ്ങളായി. ഭരണപക്ഷവും പ്രതിപക്ഷവും ഒരേ കക്ഷിനിലയിലായതോടെയാണ് യു.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
നിലവില്‍ പതിനൊന്ന് അംഗങ്ങളുള്ള ഭരണപക്ഷമായ സി.പി.എമ്മിനെതിരേ പതിനൊന്ന് പേര്‍ ഒപ്പിട്ട അവിശ്വാസ പ്രമേയ നോട്ടീസാണ് യു.ഡി.എഫ് സമര്‍പ്പിച്ചിട്ടുള്ളത്. അവശേഷിക്കുന്ന ഒരു ബി.ജെ.പി അംഗത്തെ ഇരുമുന്നണിക്കും വേണ്ട എന്നതാണ് അറിയാന്‍ കഴിയുന്നത്. ബി.ജെ.പി പിന്തുണക്കാമെന്ന വാഗ്ദാനവുമായി കോണ്‍ഗ്രസിനെ നിരവധി തവണ സമീപിച്ചെങ്കിലും കോണ്‍ഗ്രസ് ബി.ജെ.പിയുടെ സഹായം തള്ളിയതായാണ് അറിയുന്നത്.
വരുന്ന 16ന് രാവിലെ 11ന് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന അവിശ്വാസ പ്രമേയത്തിന്‍മേലുള്ള വോട്ടെടുപ്പില്‍ നിലവിലെ ഭരണകക്ഷിയായ ഒരു സി.പി.എം അംഗം മാറി നില്‍ക്കാനോ യു.ഡി.എഫിന് അനുകൂലമായി വോട്ടു ചെയ്യാനുള്ള സാധ്യതയാണ് കാണാനും കേള്‍ക്കാനും കഴിയുന്നത്. ഇത് ന്നടപ്പിലാകുമെന്ന കടുത്ത വിശ്വാസത്തിലാണ് യു.ഡി.എഫ് നേതൃത്വം. കഠിനംകുളത്തെ സി.പി.എമ്മിലുള്ള ഇപ്പോഴത്തെ കടുത്ത ഗ്രൂപ്പിസം യു.ഡി.എഫിന്റെ പ്രതീക്ഷയെ ബലപ്പെടുത്തുന്നു.
രണ്ടര പതിറ്റാണ്ടിന് ശേഷം ഏറേ പണിപ്പെട്ടാണ് സി.പി.എം കഠിനംകുളം പഞ്ചായത്തിന്റെ ഭരണം പിടിച്ചെടുത്തത്. എന്നാല്‍ ഭരണം തുടങ്ങി രണ്ട് വര്‍ഷം തികയുന്നതിന് മുന്‍പ് സി.പി.എമ്മിന് ഭരണം നഷ്ട്‌പ്പെടുന്ന സാഹചര്യം പഞ്ചായത്ത് പരിധിയിലെ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഏറെ വിഷമത്തിനും ചര്‍ച്ചക്കും വഴിയൊരുക്കിയിട്ടുണ്ട്. പ്രദേശത്തെ പ്രദേശിക നേതാക്കളണ് ഇതിനൊക്കെ വഴി തെളിച്ചതെന്നും ഭൂരിഭാഗം സി.പി.എം പ്രവര്‍ത്തകരും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."