HOME
DETAILS

ഭരണഘടന അംഗീകരിച്ച മുസ്‌ലിം വ്യക്തി നിയമം നിലനില്‍ക്കും: ഹാരിസ് ബീരാന്‍

  
backup
September 10 2017 | 04:09 AM

%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%98%e0%b4%9f%e0%b4%a8-%e0%b4%85%e0%b4%82%e0%b4%97%e0%b5%80%e0%b4%95%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2


കൊല്ലം: മുസ്‌ലിം വ്യക്തിനിയമം ഭരണഘടന അംഗീകരിച്ചതാണെന്നും അതില്‍ ഇടപ്പെടുകയില്ലെന്ന് സുപ്രിംകോടതി അഭിപ്രായപ്പെട്ടിട്ടുണ്ടെന്നും പ്രമുഖ അഭിഭാഷകന്‍ ഹാരിസ് ബീരാന്‍. 'മുത്താലാഖും സുപ്രിം കോടതി വിധിയും' എന്ന വിഷയത്തില്‍ കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സംഘടിപ്പിച്ച ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമുദായനേതാക്കളും മതപണ്ഡിതന്മാരും ഇക്കാര്യത്തില്‍ പക്വമായ അവബോധം സമുദായത്തിന് നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയും ഇസ്‌ലാമിക ശരീഅത്തും എന്ന പ്രബന്ധം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.കെ.പി മുഹമ്മദ് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് എം.എ സമദ് മോഡറേറ്ററായിരുന്നു. ത്വലാഖ്, ഫസ്ഖ് തുടങ്ങിയ വിഷയങ്ങളില്‍ സി.എ മൂസ മൗലവി ക്ലാസുകള്‍ അവതരിപ്പിച്ചു.
ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി അധ്യക്ഷനായി. കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി പ്രമേയങ്ങള്‍ അവതരിപ്പിച്ചു. കെ.പി അബൂബക്കര്‍ ഹസ്രത്ത് ദുആയ്ക്ക് നേതൃത്വം നല്‍കി. സമാപന സംമ്മേളനം എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്തു. മുത്തലാഖ് വിവാദം ഏക സിവില്‍ കോഡ് നടപ്പിലാക്കാനുള്ള ഗൂഡ നീക്കമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്റെ മികച്ച പാര്‍ലമെന്റെറിയനുള്ള ഉപഹാരം ജമാഅത്ത് ഫെഡറേഷന്‍ താലൂക്ക് പ്രസിഡന്റും അസീസീയ ഗ്രൂപ്പ് ചെയര്‍മാനുമായ അബ്ദുല്‍ അസീസ് നല്‍കി.
മുന്‍ എം.എല്‍.എ ഡോ.എ യൂനുസ്‌കുഞ്ഞ്, തേവലക്കര അലിയാരുകുഞ്ഞ് മൗലവി, ആസാദ് റഹീം, പാങ്ങോട് എ. ഖമറുദ്ദീന്‍ മൗലവി, എ.കെ ഉമര്‍ മൗലവി, കടയ്ക്കല്‍ ജുനൈദ്, കരമന മാഹീന്‍, കെ.എച്ച് മുഹമ്മദ് മൗലവി, അഡ്വ.മുഹമ്മദ് സക്കീര്‍, കെ.ഇ പരീത്, കണ്ണനെല്ലൂര്‍ നിസാമുദ്ദീന്‍, പ്രെഫ.വൈ. മുഹമ്മദുകുഞ്ഞ് , വൈ.എം ഹനീഫാ മൗലവി , ഉമയനെല്ലൂര്‍ നാസറുദ്ദീന്‍, നെടുമങ്ങാട് അബ്ദുല്‍ സലാം, പനച്ചമൂട് ലിയാകത്തലി സാഹിബ്ബ്, താജുദ്ദീന്‍, തലവരമ്പ് സലീം, എം.എ അസീസ്, മുണ്ടക്കയം ഹുസൈന്‍ മൗലവി സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാസ്‌കോഡഗാമ എക്‌സ്പ്രസിന്റെ എ.സി കോച്ചില്‍ പാമ്പ്

National
  •  2 months ago
No Image

തടവുകാർക്ക് സൗജന്യ നിയമസഹായം ഉറപ്പാക്കണമെന്ന് സുപ്രിംകോടതി

Kerala
  •  2 months ago
No Image

ബഹ്‌റൈച്ച് കലാപത്തിൽ പൊലിസ് വര്‍ഗീയമായി ഇടപെട്ടെന്ന് കലാപകാരികള്‍  'രണ്ടുമണിക്കൂര്‍ നേരം എന്തുംചെയ്യാനുള്ള സ്വാതന്ത്ര്യം തന്നു'

National
  •  2 months ago
No Image

പ്രിയങ്കയ്ക്ക് 11.98 കോടിയുടെ ആസ്തി, മൂന്ന് കേസുകൾ  

Kerala
  •  2 months ago
No Image

വെടിക്കെട്ട് നിയന്ത്രിച്ച വിജ്ഞാപനം: ആശങ്ക അറിയിച്ച് മന്ത്രിസഭ; കേന്ദ്രത്തിന് കത്തയക്കും

Kerala
  •  2 months ago
No Image

യാത്രയയപ്പ് യോഗത്തിന് എത്തിയത് നവീന്‍ ബാബുവിനെ അവഹേളിക്കാന്‍, വീഡിയോ പ്രചരിപ്പിച്ചതും ദിവ്യ- അന്വേഷണ റിപ്പോര്‍ട്ട്

Kerala
  •  2 months ago
No Image

ഇന്ത്യ- ചൈന ഭായ് ഭായ് ബന്ധം തുടരും

National
  •  2 months ago
No Image

ഷോക്ക്: വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങി കെ.എസ്.ഇ.ബി

Kerala
  •  2 months ago
No Image

ഒൻപതാം നാൾ മൗനംവെടിഞ്ഞ് മുഖ്യമന്ത്രി: 'നവീൻ ബാബുവിന്റെ മരണം അതീവ ദുഃഖകരം'

Kerala
  •  2 months ago
No Image

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം; പശ്ചിമേഷ്യയില്‍ വെടിനിര്‍ത്തലിന് പരക്കംപാഞ്ഞ് യു.എസ്, ചെവിക്കൊള്ളാതെ ഇസ്റാഈലും ഹമാസും

International
  •  2 months ago