ഘോഷയാത്ര: മ്യൂസിയം മൃഗശാല ഒന്നാമത് തദ്ദേശ സ്ഥാപനങ്ങളില്‍ തിരു. നഗരസഭക്ക് ഒന്നാം സ്ഥാനം
തിരുവനന്തപുരം: സമാപനഘോഷയാത്രയിലെ വിജയികള്‍ക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ആഘോഷ പരിപാടിയുടെ വിജയം കൂട്ടായ പരിശ്രമത്തിന്റെ കൂടെ വിജയമാണെന്ന് മന്ത്രി പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളില്‍ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അവതരിപ്പിച്ച ഫ്‌ളോട്ട് ഒന്നാം സ്ഥാനവും നെടുമങ്ങാട് ബ്ലോാക്ക് പഞ്ചായത്ത് രണ്ടാം സ്ഥാനവും നേടി. ബാങ്കിങ് മേഖലയില്‍ സര്‍ക്കിള്‍ സഹകരണ യൂനിയന്‍, നെടുമങ്ങാട് ഒന്നാം സ്ഥാനം നേടി.
സര്‍ക്കാര്‍ വകുപ്പുകളില്‍ മ്യൂസിയം വകുപ്പ് അവതരിപ്പിച്ച ഫ്‌ളോട്ടിനാണ് ഒന്നാം സ്ഥാനം. ഐ.ആന്‍ഡ് പി.ആര്‍.ഡി രണ്ടാമതെത്തി. കേന്ദ്ര സര്‍ക്കാര്‍ വിഭാഗത്തില്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ പാലോട് ഒന്നാമതെത്തി. ഐ.എസ്.ആര്‍.ഒക്കാണ് രണ്ടാം സ്ഥാനം. സ്വകാര്യ സ്ഥാപനങ്ങളില്‍ ശ്രീ ശങ്കര വിദ്യാപീഠം അവതരിപ്പിച്ച ഫ്‌ളോട്ടിനാണ് ഒന്നാം സ്ഥാനം.
പൊതുമേഖലാ സ്ഥാപനങ്ങളില്‍ കെ.ടി.ഡി.സി ഒന്നാമതും ഇതര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഡി.ടി.പി.സി കോഴിക്കോട് ഒന്നാം സ്ഥാനവും ചലച്ചിത്ര അക്കാദമി രണ്ടാം സ്ഥാനവും നേടി. ഏറ്റവും മികച്ച ദൃശ്യകലാരൂപത്തിനുള്ള അവാര്‍ഡ് ഗില്‍ സ്റ്റന്‍ അഗസ്ത്യ സിദ്ധ മര്‍മ്മകളരി നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."