അപകടഭീഷണി ഉയര്‍ത്തി ട്രാന്‍സ്ഫോര്‍മര്‍; നാട്ടുകാര്‍ റീത്ത് വച്ചു
കൊല്ലം: കുന്നിക്കോട് കാവല്പുര കക്കാണിക്കല് പാലത്തിന് സമീപത്തെ അപകടഭീഷണി ഉയര്‍ത്തി നിന്നിരുന്ന ട്രാന്‍സ്ഫോര്‍മറില്‍ നാട്ടുകാര്‍ റീത്ത് വെച്ച് പ്രതിഷേധിച്ചു.
കുട്ടികള്‍ ഉള്‍പ്പെടെയുള്ള നിരവധി പേര് ദിനംപ്രതി കടന്നുപോകുന്ന വഴിയിലാണ് അപകട ഭീഷണിയായി യാതൊരുസുരക്ഷാ സംവിധാനങ്ങളുമില്ലാതെയാണ് ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ചിരിക്കുന്നത്. പുതിയ കാക്കാണിക്കല് പാലത്തിലേക്കുള്ള റോഡ് ഉയര്‍ത്തി സംരക്ഷണഭിത്തി നിര്‍മിച്ചതോടെയാണ് ട്രാന്‍സ്ഫോര്‍മര്‍ യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും ഭീഷണിയായത്.
ട്രാന്‍സ്ഫോര്‍മര്‍ മാറ്റി സ്ഥാപിക്കുകയോ ഉയര്‍ത്തി സ്ഥാപിക്കുകയോ വേണമെന്ന ആവശ്യത്തിന് അപകടമുണ്ടാകുമ്പോള്‍ നോക്കാമെന്ന മറുപടിയാണ് ഉദ്യോഗസ്ഥര്‍ നല്‍കിയത്. ഇതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ റീത്ത് വച്ചത്. ട്രാന്‍സ്ഫോര്‍മര്‍ അടിയന്തരമായി മാറ്റണമെന്നും വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ പുതിയ ട്രാന്‍സ്ഫോര്‍മര്‍ വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."