കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി ഏഴാം വര്‍ഷത്തിലേക്ക്
കൊയിലാണ്ടി: കുടുംബശ്രീ പ്രാദേശിക ഉല്പാദന യൂനിറ്റുകളെയും ജനകീയ വിപണന ശൃംഖലകളെയും ഏകോപിപ്പിച്ച് കൊയിലാണ്ടി കേന്ദ്രീകരിച്ചു പ്രവര്‍ത്തനമാരംഭിച്ച കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി ഏഴാം വര്‍ഷത്തിലേക്കു പ്രവേശിക്കുന്നു. 25 ഹോംഷോപ്പ് ഉടമകളും ഒന്‍പത് ഉല്പന്നങ്ങളുമായി 2010 ജൂലൈ മാസത്തിലാണു പദ്ധതിക്കു തുടക്കം കുറിച്ചത്.
നിലവില്‍ 20ലേറെ ഉല്പാദന യൂനിറ്റുകളും 36 വ്യത്യസ്ത ഉല്പന്നങ്ങളും 132 അംഗങ്ങളും 485 വാര്‍ഡുകളിലുമായി ഹോംഷോപ്പ് വ്യാപിച്ചുകിടക്കുന്നതായും 700നടുത്തു കുടുംബങ്ങള്‍ക്കു സ്ഥിരവരുമാനം ഉറപ്പാക്കുന്നതുമായി മാനേജ്മെന്റ് അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വടകര, തൂണേരി, കക്കട്ടില്‍, കൊടുവള്ളി, ചേളന്നൂര്‍, ബാലുശ്ശേരി, കോഴിക്കോട്, കൊയിലാണ്ടി എന്നിവിടങ്ങളിലായി എട്ടു മേഖലാ ഓഫിസുകളും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. കുടുംബശ്രീ സി.ഡി.എസുകളാണു പ്രവര്‍ത്തനത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത്.
ഹോംഷോപ്പിന്റെ ഏഴാം വാര്‍ഷികാഘോഷം എക്സൈസ് വകുപ്പുമന്ത്രി ടി.പി രാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."