റോഡ് നവീകരണത്തിന് 20.5 കോടി അനുമതി ലഭിച്ചതായി ഐഷാ പോറ്റി എം.എല്‍.എ
കൊട്ടാരക്കര: നിയോജക മണ്ഡലത്തില്‍പ്പെടുന്ന പ്രധാന ശബരിമല പാതകളില്‍ ഒന്നായ പുത്തൂര്‍ കൊട്ടാരക്കര റോഡും അനുബന്ധമായി കൊട്ടാരക്കരയിലെ പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങല്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തുകൂടി കടന്നുപോകുന്ന റെയില്‍വേ സ്റ്റേഷന്‍ ഇ.ടി.സി കോടതി ജങ്ഷന്‍ റോഡും സംസ്ഥാന പാത നിലവാരത്തില്‍ നവീകരിക്കുന്നതിന് 20.5 കോടി രൂപയുടെ പദ്ധതിക്ക് ധനവകുപ്പില്‍ നിന്നും അനുമതി ലഭിച്ചതായി ആയിഷാ പോറ്റി എം.എല്‍.എ അറിയിച്ചു.
കിഫ്ബി യില്‍ ഉള്‍പ്പെടുത്തിയാണ് പണം അനുവദിച്ചിട്ടുള്ളത്.ബിറ്റുമെന്‍ മക്കാഡം ആന്‍ഡ് ബിറ്റുമെന്‍ കോണ്‍ക്രീറ്റ് (ബി.എം ആന്‍ഡ് ബി.സി) പ്രകാരമാണ് നവീകരണം. ദിശാസൂചകങ്ങള്‍, റോഡുമാര്‍ക്കിങ്, സംരക്ഷണ ഭിത്തി നിര്‍മാണം, സെന്‍ട്രല്‍ ലൈന്‍ മാര്‍ക്കിങ് എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇ.ടി.സി, ഗ്രാമവികസന പരിശീലനകേന്ദ്രം, കൃഷിഫാം, ബ്ലോക്ക് ഓഫിസ്, ഐ.എച്ച്.ആര്‍.ഡി എന്‍ജീനീയറിങ് കോളജ്, നവോദയ സ്‌കൂള്‍ എന്നീ സ്ഥാപനങ്ങളെ കോടതി സമുച്ചയം,സിവില്‍ സ്റ്റേഷന്‍ എന്നിവയുമായി ബന്ധിപ്പിക്കുന്നതാണ് റോഡ്. കേരള റോഡ് ഫണ്ട് ബോര്‍ഡിനാണ് നിര്‍മാണചുമതല പ്രവര്‍ത്തി അടിയന്തിരമായി ടെണ്ടര്‍
ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കെ.അര്‍.എഫ്.ബി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളതായും എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."