HOME
DETAILS
MAL
അമ്മയെ പരുക്കേല്‍പ്പിക്കാന്‍ ശ്രമിച്ച മകന് പിടിയില്‍
backup
September 10 2017 | 05:09 AM
പറവൂര്‍: അമ്മയെ ആക്രമിച്ച മകനെ പൊലിസ് അറസ്റ്റുചെയ്തു. പുത്തന്‍വേലിക്കര പുലിയന്തുരുത്ത് കളത്തിപ്പറമ്പില്‍ തോമസ് പോള്‍ (37) നെയാണ് പുത്തന്‍വേലിക്കര പൊലിസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ വീട്ടില്‍ താമസിപ്പിച്ചിരുന്ന സ്ത്രീ വീട്ടില്‍നിന്നും ഇറങ്ങി പോയത് അമ്മ വഴക്ക് പറിഞ്ഞിട്ടാണെന്ന് ആരോപിച്ചിട്ടാണ് പ്രതി അമ്മയെ കത്തി വീശി അപായപ്പെടുത്താന്‍ ശ്രമിച്ചത്. അയല്‍ വാസിയായ സഹോദരന്റെ വീട്ടില്‍ നിന്നിരുന്ന മാതാവിനെ പ്രതി തോമസ്പോള്‍ കത്തിയുമായി ചെന്ന് ആക്രമിക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച സഹോദരനും പരുക്കേറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."