HOME
DETAILS
MAL
കുഴിയില്‍ വീഴാതിരിക്കാന്‍ വെട്ടിച്ച കാര്‍ അപകടത്തില്‍പെട്ടു
backup
September 10 2017 | 05:09 AM
അങ്കമാലി: എയര്‍ പോര്‍ട്ടിലേക്ക് പോവുകയായിരുന്ന സ്വകാര്യ കാര്‍ മുന്പിലെ കുഴി കണ്ട് വെട്ടിച്ചതിനെ തുടര്‍ന്ന് സമീപത്ത് കൂട്ടിയിട്ടിരുന്ന മെറ്റല്‍ കൂനയിലേക്ക് ഇടിച്ചു കയറി.
കാറിന്റെ മുന്‍വശം നിശേഷം തകര്‍ന്നു.കാറിലുണ്ടായിരുന്ന യാത്രക്കാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.ഇവര്‍ പിന്നിട് വേറേ വാഹനത്തില്‍ എയര്‍പോര്‍ട്ടിലേക്ക് പോയി.
മാസങ്ങളായി നായത്തോട് എയര്‍പോര്‍ട്ട് റോഡ് നന്നാക്കാതെ കുണ്ടും കുഴിയുമായി കിടക്കുന്നു . അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് ഇവിടെ ദിവസവും അപകടങ്ങള്‍ പെരുകുകയാണ്.
എയര്‍പോര്‍ട്ടിലേക്ക് പോകുന്ന ജോലിക്കാര്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ സഞ്ചരിക്കുന്ന റോഡാണിത്.
വരും ദിവസങ്ങളില്‍ നാട്ടുകാര്‍ റോഡ് ഉപരോധം ഉള്‍പ്പെടെയുള്ള ഉപരോധസമരത്തിനൊരുങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."