സബ് രജിസ്ട്രാര്‍ ഓഫിസ് ധര്‍ണ നടത്തി
പേരാമ്പ്ര: ഭാഗപത്രം, തീറാധാരം എന്നിവയുടെ രജിസ്‌ട്രേഷന്‍ ഫീസ് വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ചും ഇടതുമുന്നണി സര്‍ക്കാരിന്റെ ജനദ്രോഹ നയത്തിനെതിരേയും പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സബ് രജിസ്ട്രാര്‍ ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി. കെ.പി.സി.സി നിര്‍വാഹക സമിതി അംഗം വി.ടി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് രാജന്‍ മരുതേരി അധ്യക്ഷനായി. മുനീര്‍ എരവത്ത്, സത്യന്‍ കടിയങ്ങാട്, കെ.കെ വിനോദന്‍, ഇ.വി രാമചന്ദ്രന്‍, ജിതേഷ് മുതുകാട്, ഇ.ടി സത്യന്‍, കെ.എ ജോസ്‌കുട്ടി, കെ.സി ഗോപാലന്‍, കെ.വി രാഘവന്‍ പ്രസംഗിച്ചു. പ്രകടനത്തിനും ധര്‍ണയ്ക്കും ഇ.വി ശങ്കരന്‍, വി. ആലീസ് മാത്യൂ, പി.എം പ്രകാശന്‍, പി.സി കുഞ്ഞമ്മദ്, മോഹന്‍ദാസ് ഓണിയില്‍, ഉമ്മര്‍ തണ്ടോറ, പി.സി സജീവന്‍, കെ. ജാനു, പുതുക്കോട്ട് രവീന്ദ്രന്‍, ഇ.ടി സരീഷ് നേതൃത്വം നല്‍കി.
പയ്യോളി: ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പയ്യോളി സബ് രജിസ്ട്രാര്‍ ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി. കെ.പി.സി.സി നിര്‍വാഹക സമിതി അംഗം കെ. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
പടന്നയില്‍ പ്രഭാകരന്‍ അധ്യക്ഷനായി. മഠത്തില്‍ നാണു, പി. ബാലകൃഷ്ണന്‍, എം.കെ മുഹമ്മദ്, എം.ടി രാമന്‍, പി.എന്‍ അനില്‍കുമാര്‍, രമ ചെറുകുറ്റി, മുജേഷ് ശാസ്ത്രി, സജിനി കോഴിപ്പറമ്പത്ത്, എം.ടി അബ്ദുല്ല, പി.കെ ഗംഗാധരന്‍ സംസാരിച്ചു.
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ കെ.പി.സി.സി നിര്‍വാഹക സമിതി അംഗം യു. രാജീവന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വി.വി സുധാകരന്‍ അധ്യക്ഷനായി.
അഡ്വ. കെ. വിജയന്‍, ഐ.പി രാജേഷ്, പി. രത്‌നവല്ലി, കണ്ണഞ്ചേരി വിജയന്‍, ടി. മോഹനന്‍, അഡ്വ. സതീഷ്‌കുമാര്‍, കെ. സുകുമാരന്‍, കെ. സുകുമാരന്‍ മാസ്റ്റര്‍, മുള്ളമ്പത്ത് രാഘവന്‍, മനോജ് പയറുവളപ്പില്‍, കെ.പി വിനോദ് കുമാര്‍, നിതിന്‍ പ്രഭാകരന്‍, പി. ദാമോദരന്‍ മാസ്റ്റര്‍, ടി.പി കൃഷ്ണന്‍, കെ.പി പ്രഭാകരന്‍ മാസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."