HOME
DETAILS
MAL
പൊതുടാപ്പിലൂടെ ശുദ്ധജലം പാഴാകുന്നു
backup
September 10 2017 | 05:09 AM
പൂച്ചാക്കല്‍:തവണക്കടവിന് വടക്കുവശത്ത് തകരാറിലായ പൊതുടാപ്പിലൂടെ ശുദ്ധജലം പാഴാകുന്നു. പൈപ്പും ടാപ്പും തമ്മില്‍ ചേരുന്ന ഭാഗത്തുണ്ടായ പൊട്ടലാണ് കാരണം.കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് സംഭവം.തുടര്‍ച്ചയായ അവധിയായതിനാല്‍ പൈപ്പ് നന്നാക്കുവാന്‍ ആരും എത്തിയില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. തുടര്‍ന്ന് ഈ പൈപ്പില്‍ നിന്ന് വെള്ളം എടുക്കുന്നവര്‍ തന്നെ ഇത് കെട്ടിവക്കുവാനുള്ള ശ്രമവും നടത്തിയെങ്കിലും ശുദ്ധജലം പാഴാകുന്നത് തടയാനായിട്ടില്ല. പാഴാകുന്ന വെള്ളം പൈപ്പിനോട് ചേര്‍ന്നുള്ള നാട്ടുവഴിയാകെ ഒഴുകിപ്പരന്നിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."