അന്ധകാരനഴി ബീച്ചിന്റെ കരിങ്കല്‍ ഭിത്തി തകര്‍ന്നു
തുറവൂര്‍: ശക്തമായ തിരയില്‍പ്പെട്ട് മണ്ണ് നഷ്ടപ്പെട്ടതോടെ അന്ധകാരനഴി ബീച്ചിന്റെ സംരക്ഷണഭിത്തി തകര്‍ന്നു.വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇട്ടിരുന്ന കരിങ്കല്‍ ഭിത്തികളാണ് തകര്‍ന്നടിഞ്ഞത്. ബീച്ചില്‍ വിദേശികള്‍ അടക്കം നൂറ്ക്കണക്കിന് വിനോദ സഞ്ചാരികളാണ് ദിനംപ്രതി എത്തുന്നത്. ഭിത്തി തകര്‍ന്ന് കരിങ്കല്ലകള്‍ ഇളകി കിടക്കുന്നതുമൂലം ബീച്ചില്‍ എത്തുന്ന സഞ്ചാരികള്‍ അപകടത്തില്‍പ്പെടു ന്നുണ്ട്.. കാലാവസ്ഥ വ്യതിയാനം അനുസരിച്ച് ജൂണ്‍,ജൂലൈ മാസങ്ങളില്‍ ബീച്ചിന്റെ നല്ലൊരു ഭാഗം കടലെടുക്കന്നത് പതിവാണ്.
എന്നാല്‍ ബീച്ച് വീണ്ടും രൂപാന്തരപ്പെട്ടതോടെ സംരക്ഷണഭിത്തി തകര്‍ന്നു കിടക്കുന്നത് സഞ്ചാരികള്‍ക്കു ഏറെ ബുദ്ധിമുട്ടാക്കുന്നു. ബീച്ചില്‍ കുട്ടികളുമായി എത്തുന്ന സഞ്ചാരികളെ ഏറെ സമയം ബീച്ചില്‍ ചെലവഴിക്കാന്‍ പോലിസ് അനുവദിക്കുന്നില്ല. യാതൊരു തരത്തിലുള്ള സുരക്ഷയും അന്ധകാരനഴി ബീച്ചില്‍ ഇല്ലാത്തതിനാല്‍ കടലില്‍ ഇറങ്ങരുതെന്ന് നാട്ടുകാരും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 800 മീറ്റര്‍ നീളമുള്ള അന്ധകാരനഴി ബീച്ചിന്റെ ഇരുവശത്തെയും കരിങ്കല്‍ ഭിത്തികള്‍ പുനര്‍നിര്‍മിച്ച് ബീച്ച് സംരക്ഷിക്കണമെന്നാവശ്യം ശക്തമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."