കാര്‍ഷിക സംസ്‌കാരം അസ്തമിച്ചതോടെ പീഡനങ്ങള്‍ വര്‍ധിച്ചെന്ന് മന്ത്രി സുധാകരന്‍
പൂച്ചാക്കല്‍: കാര്‍ഷിക സംസ്‌കാരത്തില്‍ നിന്ന് അകന്നുപോയതോടെയാണ് നാട്ടില്‍ സ്ത്രീ പീഡനങ്ങള്‍ വര്‍ദ്ധിച്ചതെന്ന് മന്ത്രി ജി.സുധാകരന്‍.കുട്ടനാട്ടില്‍ ഇത്തരം സംഭവങ്ങള്‍ നന്നേ കുറവാണെന്ന് ഇതിന് തെളിവായി അദ്ദേഹം ചൂണ്ടിക്കാട്ടി. കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന സ്ത്രീകള്‍ ധൈര്യശാലികള്‍ ആയിരുന്നു.
ആക്രമിക്കാന്‍ വരുന്നവരെ ആയുധങ്ങള്‍ കാട്ടി പ്രതിരോധിക്കുവാനുള്ള ധൈര്യം അവര്‍ കാട്ടിയിരുന്നു. ഇന്ന് എല്ലാവരും ഡോക്ടറും എഞ്ചിനീയറുമൊക്കെ ആകാനാണ് ആഗ്രഹിക്കുന്നത്. കൃഷിക്കെതിരായ കാഴ്ചപ്പാട് വളര്‍ന്നു വരുന്നു.ഭൂമി തരിശായി ഇടുന്നവനാണ് പ്രമാണിയെന്ന ചിന്ത വളര്‍ന്നിട്ടുണ്ട്. നെല്‍ക്കൃഷി കുറഞ്ഞത് ജലലഭ്യതയില്‍ ഇടിവുണ്ടാക്കി വരള്‍ച്ചയിലേക്ക് നയിച്ചു. കൃഷി വര്‍ദ്ധിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ (കെ.എസ്.കെ.റ്റി.യു)ചേര്‍ത്തല ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഉളവയ്പിലെ കര്‍ഷക തൊഴിലാളി കൂട്ടായ്മ കരിത്തറ പാടശേഖരത്തിലെ 20 ഏക്കര്‍ തരിശ്ശ്‌നിലത്ത് കൃഷി ചെയ്യുന്നതിന്റെ ഭാഗമായി വിത്ത് വിത ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേരള സ്റ്റേറ്റ്കര്‍ഷക തൊഴിലാളി യൂണിയന്‍ ചേര്‍ത്തല ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഉളവയ്പിലെ കര്‍ഷക തൊഴിലാളി കൂട്ടായ്മയാണ് കരിത്തിര പാടശേഖരത്തില്‍ കൃഷിക്ക് ആരംഭം കുറിക്കുന്നത്. തൈക്കാട്ടുശേരി-പാണാവള്ളി ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ ഉളവയ്പ്പ് പൂക്കൈത ഭാഗത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വലിയ തോതില്‍ നെല്‍ കൃഷി ഉണ്ടായിരുന്നു.എന്നാല്‍ പത്ത് വര്‍ഷത്തിലെറയായി ഇവിടം തരിശായി കിടക്കുകയാണ്. മുപ്പത് ഏക്കറോളം വിസ്ത്രതമായ പാടശേഖത്തില്‍ 20 ഏക്കറിലാണ് ആദ്യഘട്ടത്തില്‍ കൃഷി ചെയ്യുന്നത്.എസ്.കെ.റ്റി.യു ചേര്‍ത്തല ഏരിയ കമ്മറ്റി പ്രസിഡന്റ് സി.ടി. ധര്‍മ്മജന്‍ അദ്ധ്യക്ഷത വഹിച്ചു.
അഡ്വ: എ.എംആരീഫ് എം.എല്‍.എ, എം.സത്യപാലന്‍, അഡ്വ.കെ.പ്രസാദ്, സി.ലക്ഷ്മണന്‍, എന്‍.ആര്‍.ബാബുരാജ്, എ.ഡി. കുഞ്ഞച്ചന്‍, എന്‍.സോമന്‍, എ.എസ്.സാമ്പു,പി.എം.പ്രമോദ് എന്നിവര്‍ പ്രസംഗിച്ചു.കെ.എം സുകുമാരന്‍ സ്വാഗതവും കെ.ലാലന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."