HOME
DETAILS

വെണ്‍മണിയില്‍ ത്രികോണ മല്‍സരത്തിന് കളമൊരുങ്ങി

  
backup
September 10 2017 | 05:09 AM

%e0%b4%b5%e0%b5%86%e0%b4%a3%e0%b5%8d%e2%80%8d%e0%b4%ae%e0%b4%a3%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8b%e0%b4%a3-%e0%b4%ae-2


ചെങ്ങന്നൂര്‍: വെണ്‍മണി പടിഞ്ഞാറ് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ മല്‍സരം.ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തംഗമായിരുന്ന കോണ്‍ഗ്രസ്സ് നേതാവ് വെണ്‍മണി സുധാകരന്റെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്.
യു ഡി.എഫ് സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ്സ് (ഐ ), യിലെ അസ്വ, സഖറിയാ പുത്തനിട്ടി, എല്‍, ഡി.എഫ് സ്ഥാനാര്‍ത്ഥി സി.പി.എം. ലെ ശ്യാംകുമാര്‍, ബി.ജെപിയുടെ മാതേ കാട്ടില്‍ ശിവന്‍പിള്ള എന്നിവരാണ് മല്‍സര രംഗത്തുള്ളത്.ചെങ്ങന്നൂര്‍ റീ സര്‍വ്വേ അസി.ഡയറക്ടര്‍ പി ': എസ്.സതീശ് കുമാറാണ് വരണാധികാരി. വെണ്‍മണി ഗ്രാമത്തിലെ 1,2,10,13,14, 15, ആലായിലെ 8, 9, 10 എന്നിവയുള്‍പ്പെടുന്ന 9 വാര്‍ഡുകളിലെ9755 വോട്ടര്‍മാരാണ് വിധിയെഴുത്തില്‍ പങ്കെടുക്കുന്നത്.ഇതില്‍ 4440 പുരുഷന്‍മാരും,53 15 വനിതകളാണുമുള്ളത്.കോടുകുളഞ്ഞി ജെ.എം.ഹൈസ്‌കൂള്‍ അധ്യാപകനായ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ശ്യാംകുമാര്‍, സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗവും, സി.പി.എം.കല്യാത്ര ബ്രാഞ്ച് കമ്മിറ്റിയംഗവുമാണ്.ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായ അഡ്വ.സഖറിയാ പുത്തനിട്ടി സേവാദള്‍ ബ്ലോക്ക് മുന്‍ ചെയര്‍മാനും, ചെങ്ങന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയും, ചെങ്ങന്നൂര്‍ കോടതിയിലെ അഭിഭാഷകനുമാണ്. വെണ്‍മണി ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പര്‍ ആണ്,.
ബി.ജെ പി.യിലെ മാതേ കാട്ടില്‍ ശിവന്‍പിള്ള പാര്‍ട്ടിയുടെ ചെങ്ങന്നൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയംഗവും, കര്‍ഷകനുമാണ്.14 നു രാവിലെ 7 മുതല്‍ വൈകിട്ട് 5 വരെ യുള്ള സമയത്ത് ന ട ത്തുന്ന വോട്ടെടുപ്പിനായി, 13 പോളിംഗ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിട്ടുള്ളത്.15നു രാവിലെ 10ന് പുലിയൂരിലെ ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനത്തു വെച്ച് വോട്ടെണ്ണല്‍ നടത്തും. ഇടതു മുന്നണിക്ക് വ്യക്തമായ ഭുരി പക്ഷമുള്ള ഭരണത്തില്‍ തെരഞ്ഞെടുപ്പു ഫലം യാതൊരു വിധ ചലനങ്ങളും സൃഷ്ടിക്കുകയില്ല .മൂന്നു മുന്നണികളും പ്രചരണ രംഗത്ത് ഒപ്പത്തിനൊപ്പം നില്‍ക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എയര്‍ ഇന്ത്യ വിമാനത്തിൽ നിന്ന് ബുള്ളറ്റുകൾ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

National
  •  a month ago
No Image

കറന്റ് അഫയേഴ്സ്-02-11-2024

PSC/UPSC
  •  a month ago
No Image

സംസ്ഥാനത്ത് ഇനി ഡിജിറ്റൽ ഡ്രൈവിങ് ലൈന്‍സന്‍സ്; പുതിയ അപേക്ഷകര്‍ക്ക് പ്രിന്‍റ് ചെയ്ത് ലൈന്‍സന്‍സ് നൽകില്ല

Kerala
  •  a month ago
No Image

മുഖ്യമന്ത്രിയുടെ പൊലിസ് മെഡലില്‍ അക്ഷരത്തെറ്റുകള്‍; മെഡലുകള്‍ തിരിച്ചുവാങ്ങാന്‍ നിര്‍ദേശം

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

Kerala
  •  a month ago
No Image

കര്‍ണാടകയിലെ വഖ്ഫ് കൈയേറ്റം: നല്‍കിയ നോട്ടീസ് പിന്‍വലിക്കാന്‍ തീരുമാനം

National
  •  a month ago
No Image

യാത്രക്കാരെ ഭയപ്പാടിലാക്കി കടവന്ത്ര മെട്രോ സ്റ്റേഷനിലെ അപായ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

പിഎസ്‍സി ചെയർമാനാക്കാൻ മുഖ്യമന്ത്രിക്ക് വ്യാജ കത്ത്; ആർഎസ്എസിന്‍റെ മുതിർന്ന നേതാവ് ചമഞ്ഞയാൾ പിടിയിൽ

National
  •  a month ago
No Image

പാലക്കാട് കോൺഗ്രസിലെ കൊഴി‌ഞ്ഞുപോക്ക് മാധ്യമ സൃ‌ഷ്‌ടി; കെ സി വേണുഗോപാൽ

Kerala
  •  a month ago
No Image

എറണാകുളത്തും പത്തനംതിട്ടയിലും ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  a month ago