റോഹിംഗ്യന്‍: ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു
കായംകുളം: റോഹിംഗ്യന്‍ മുസ്‌ലിംഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കാനും പിറന്ന നാട്ടില്‍ ജീവിക്കാനുള്ള അവകാശത്തിനായി പോരാടുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ഐക്യരാഷ്ട്രസഭയുടെ അടിയന്തിര ഇടപെടലുണ്ടാകണമെന്ന് ആവശ്യപ്പെട്ടു.ഇസ്‌ലാമിക ശരിഅത്ത് സംബന്ധിച്ച് തെറ്റിദ്ധാരണകളകറ്റാന്‍ മഹല്ല് ജമാഅത്തുകളെ സജ്ജമാക്കണമെന്ന് മുസ്‌ലിം ഐക്യവേദി തീരുമാനിച്ചു. വിവാഹമോചനം, ബഹുഭാര്യത്വം തുടങ്ങിയ വിഷയങ്ങളിലെ ജീര്‍ണതകളെ പര്‍വ്വതീകരിച്ച് ശരിഅത്ത് നിയമങ്ങളെ തമസ്‌ക്കരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.മുത്തലാഖും സുപ്രീംകോടതി വിധിയും ഇസ്‌ലാമിക ശരീഅത്ത് ഇന്‍ഡ്യന്‍ ഭരണഘടനയും തലാക്ക് - ഫസഖ് - ഖുല്‍അ് - ഈലാഅ് എന്നീ വിഷയങ്ങളിലാണ് മഹല്ല് ജമാഅത്തകളെല്ലാം അംഗങ്ങളെയും ബോധവല്‍ക്കരിക്കുന്നതിന് കര്‍മ്മപരിപാടികള്‍ ആവിഷ്‌കരിക്കാന്‍ തീരുമാനിച്ചു.
ചെയര്‍മാന്‍ അഡ്വ. എസ്. അബ്ദുല്‍നാസര്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ഇ. സമീര്‍, ഷെയ്ക്ക്. പി. ഹാരീസ്, ത്വാഹാ മൗലവി, ലിയാക്കത്ത് പറമ്പി, മഹമൂദ് മുസ്‌ലിയാര്‍, റഷീദ് നമ്പലശ്ശേരി, ഷാജി കല്ലറയ്ക്കല്‍, നുജുമുദ്ദീന്‍ ഫാളിലി, കെ. അന്‍ഷാദ്, സിയാദ് മണ്ണാമുറി, അന്‍സാരി കോയിക്കലേത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."