HOME
DETAILS

ജില്ലയില്‍ വന്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയെന്ന് റിപ്പോര്‍ട്ട് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

  
backup
September 10 2017 | 05:09 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%89%e0%b4%b0%e0%b5%81%e0%b4%b3%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8a


തൊടുപുഴ: മൂന്നാഴ്ചയായി ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയില്‍ വന്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയെന്നു റിപ്പോര്‍ട്ട്. മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് ഇടുക്കി ജില്ലയില്‍ രാത്രിയാത്ര പരമാവധി ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇടുക്കിയുടെ ഭൂപ്രകൃതിയനുസരിച്ച് ഇവിടെ മണ്ണിടിച്ചില്‍ സാധ്യത ഏറെയുണ്ടെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ വിലയിരുത്തല്‍.
മഴ ശക്തി പ്രാപിച്ചാല്‍ മണ്ണിടിച്ചിലിനു സാധ്യതയുള്ള സ്ഥലങ്ങളെക്കുറിച്ചുള്ള പട്ടിക ദുരന്തനിവാരണ അതോറിറ്റി തയാറാക്കി. എല്ലാ വില്ലേജ് ഓഫിസര്‍മാര്‍ക്കും ജില്ലാ കലക്ടര്‍ ജി.ആര്‍.ഗോകുല്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ഭൂപ്രകൃതിയുടെ പ്രത്യേകതകള്‍ കണക്കിലെടുത്ത് ഇടുക്കി കലക്ടര്‍ക്ക് സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ ഗവേഷണ വിഭാഗമായ ദുരന്തസാധ്യതാ അപഗ്രഥന സെല്‍ (എച്ച്‌വിആര്‍ഐ) പ്രത്യേക റിപ്പോര്‍ട്ട് നല്‍കി. മരണത്തിന്റെയും കൃഷിനാശത്തിന്റെയും തോത് പരമാവധി കുറയ്ക്കാന്‍ അടിയന്തര നടപടിയെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ജില്ലയുടെ പൊതുവേയുള്ള ഭൂപ്രകൃതി കണക്കിലെടുത്ത് മഴ കുറഞ്ഞാലും കൂടിയാലും ഉരുള്‍പൊട്ടലുണ്ടാകാനുള്ള സാധ്യതയേറെയാണെന്നും എച്ച്‌വിആര്‍ഐ സെല്‍ അധികൃതര്‍ പറഞ്ഞു.
റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും റിപ്പോര്‍ട്ട് കൈമാറി.
കനത്ത മഴ കണക്കിലെടുത്ത് അതീവ ജാഗ്രത പാലിക്കുകയാണ് ജില്ലാ ഭരണകൂടം. താലൂക്ക് ഓഫിസുകളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.ആശങ്ക വേണ്ടെന്നും അടിയന്തര സാഹചര്യം നേരിടാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മുന്നൊരുക്കങ്ങള്‍ പൂര്‍ണമാണെന്നും അധികൃതര്‍ അറിയിച്ചു. ജില്ലയില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ചുമതല എഡിഎമ്മിനാണ്. കലക്ടറേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു (04862 232242). ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് കലക്ടറേറ്റിലെ കണ്‍ട്രോള്‍ റൂം വഴിയാണ്.
ദുരന്തങ്ങളും പ്രകൃതിക്ഷോഭങ്ങളുമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ഹൈടെക് സൗകര്യത്തോടെ അടിയന്തര നടപടികള്‍ കൈക്കൊള്ളുന്നതിനും എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിന്റെ (ഇഒസി) പ്രവര്‍ത്തനം സജീവമായി.
സംസ്ഥാന ദുരന്തനിവാരണ വകുപ്പിന്റെയും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും കീഴില്‍ ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ (ഇഒസി) ജില്ലാ കലക്ടറേറ്റിലാണു പ്രവര്‍ത്തിക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇഒസിയില്‍ റവന്യു, പൊലിസ്, ഫയര്‍ ഫോഴ്‌സ് എന്നിവയുടെ ഓരോ ഉദ്യോഗസ്ഥര്‍ വീതമുണ്ടാകും. ജില്ലാ കലക്ടറുടെ ഓഫിസിനു സമീപത്താണ് ഇഒപിയുടെ ഓഫിസ്. ജില്ലയില്‍ എന്തു ദുരന്തമുണ്ടായാലും ഇഒസിക്കാണ് ഏകോപനം.
ചുമതലകള്‍, പ്രവര്‍ത്തനം അടിയന്തര ഘട്ടങ്ങളില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതോടൊപ്പം കീഴ്ഘടകങ്ങളിലേക്കും വിവരം കൈമാറുകയാണ് ഇഒസിയുടെ ഉദ്ദേശ്യം.
പ്രത്യേക ഓഫിസാണു കലക്ടറുടെ ഓഫിസിനു സമീപം ഇഒസിക്കായി സജ്ജമാക്കിയിരിക്കുന്നത്. ഫോണുകള്‍, ഫാക്‌സ്, ഇന്റര്‍നെറ്റ്, ഇ മെയില്‍, പൊലിസ് വയര്‍ലെസ്, റേഡിയോ, വൈഫൈ നെറ്റ് വര്‍ക്ക്, എസി കണ്‍ട്രോള്‍ റൂം, എസി കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയും സജ്ജമാക്കി.ഫോണ്‍: 04862 233111.
കണ്‍ട്രോള്‍ റൂം
തൊടുപുഴ 04862 222503 ദേവികുളം 04865 264231 പീരുമേട് 04869 232077 ഉടുമ്പന്‍ചോല 04868 232050 ഇടുക്കി 04862 235361.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  23 days ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  23 days ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  23 days ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  23 days ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  23 days ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  23 days ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  24 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  24 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  24 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  24 days ago