HOME
DETAILS

തോരാത്ത മഴയില്‍ ദുരിതം പെയ്യുന്നു ഹൈറേഞ്ചില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും

  
backup
September 10 2017 | 05:09 AM

%e0%b4%a4%e0%b5%8b%e0%b4%b0%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%ae%e0%b4%b4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%82-%e0%b4%aa

 

അടിമാലി രാജാക്കാട്: ഹൈറേഞ്ചില്‍ കനത്തമഴയില്‍ വ്യാപാക നാശ നഷ്ടം. രണ്ടാം മൈലില്‍ ഉരുള്‍പൊട്ടി വീട് തകര്‍ന്നു. മണ്ണിടിച്ചിലില്‍ ഗതാഗതം തടസ്സപ്പെട്ടു. ഏഴോളം വീടുകള്‍ അപകടാവസ്ഥയില്‍. ദേവികുളം തഹസില്‍ദാരും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ടാം മൈലിന് സമീപമണ്ടായ ഉരുള്‍പൊട്ടലില്‍ ഒരുവീട് തകരുകയും ഏഴോളം വീടുകള്‍ അപകടാവസ്ഥയിലാകുകയും ചെയ്തു. ഉരുള്‍പൊട്ടലില്‍ പള്ളിവാസല്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ ഗീതാ ബാബുവിന്റെ വീടാണ് തകര്‍ന്നത്. അടുക്കളയ്ക്ക് മുകള്‍ ഭാഗത്തേയ്ക്ക് കല്ലും ചെളിയും പതിയ്ക്കുകയായിരുന്നു.
ഗീത അടുക്കളയില്‍ ജോലി നോക്കുന്നതിനിടയിലാണ് ഉരുള്‍പ്പൊട്ടി വീടിന് മുകളിലേയ്ക്ക് പതിച്ചത്. പുറത്തുണ്ടായിരുന്ന ഭര്‍ത്താവ് ഓടിയെത്തിയാണ് കല്ലുകള്‍ക്കും ചെളിയ്ക്കും നടുവില്‍ നിന്നും ഗീതയെ രക്ഷിച്ചത്. തലനാരിഴയ്ക്കാണ് താന്‍ രക്ഷപെട്ടതെന്ന് ഗീത പറഞ്ഞു. സമീപവാസികളായ അളകര്‍ സ്വാമി, സിന്ധു മണി, രക്തമ്മ സുബ്രമണ്യന്‍, പാണ്ടിരാജന്‍, കനിയമ്മ, സുരേഷ്, എന്നിവരുടെ വീടുകളാണ് അപകടാവസ്ഥയിലായിരിക്കുന്നത്. നാശനഷ്ടങ്ങള്‍ ഉണ്ടായവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് അടിയന്തിര ഇടപെടല്‍ നടത്തുമെന്ന് തഹസില്‍ദാര്‍ പറഞ്ഞു. അപകാടവസ്ഥയിലയിരിക്കുന്ന വീടുകള്‍ കഴിയുന്ന കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വാര്‍ഡ് മെമ്പര്‍ ജെന്‍സി ആവശ്യപ്പെട്ടു. അടിമാലി മേഖലയിലുണ്ടായ കനത്ത മഴയിലും കാറ്റിലും പലയിടത്തും മണ്ണിടിച്ചലും കൃഷി നാശവുമുണ്ടായി. തോക്കുപാറ സൗഹൃദ ഗിരി റോഡ് തകര്‍ന്നു. റോഡിനോട് ചേര്‍ന്നുള്ള ചെക്ക്ഡാമില്‍ എക്കലും ചെളിയും അടിഞ്ഞതോടെ വെള്ളം കയറി ഒഴുകിയതിനെത്തുടര്‍ന്നാണ് റോഡ് തകര്‍ന്നത്. മുല്ലശേരി പോളിന്റെ രണ്ട് ഏക്കര്‍ കൃഷിത്തോട്ടം ഉരുള്‍പൊട്ടലില്‍ പൂര്‍ണമായും നശിച്ചു. 60 മീറ്ററോളം ഉയരത്തില്‍ നിന്നുള്ള ഉരുള്‍ ആയതിനാല്‍ കല്ലത്ത് ബേബിയുടെ കൃഷിയുടെ സംരക്ഷണഭിത്തിയും തകര്‍ന്നിട്ടുണ്ടണ്ട്. തോക്കുപാറ സര്‍ക്കാര്‍ യു.പി.സ്‌കൂള്‍ പരിസരവും വെള്ളക്കെട്ടില്‍ അകപ്പെട്ടു. പുതുവ സണ്ണിയുടെ വീട് ഭാഗികമായി തകര്‍ന്നു. വീട്ടിനുള്ളിലകപ്പെട്ടവര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
വെള്ളത്തുവല്‍ പഞ്ചായത്തിലെ വിവിധ മേഖലകളിലും വ്യാപക നാശനഷ്ടമുണ്ടായി. വെള്ളത്തുവല്‍ ഹൈസ്‌കൂള്‍പടിക്ക് സമീപം മഴവെള്ളപാച്ചിലില്‍ കലുങ്ക് തകര്‍ന്ന് റോഡ് അപകടാവസ്ഥയിലായി. അഞ്ചേരി പാലത്ത് തോട് കരകവിഞ്ഞൊഴുകി വീട് വെള്ളത്തിലായി. വെള്ളത്തുവല്‍ ഹൈസ്‌കൂള്‍ പടിയ്ക്ക് സമപത്തുള്ള കലുങ്കിന്റെ സംരക്ഷണ ഭിത്തി തകര്‍ന്ന് റോഡിടിഞ്ഞ് വീണു. ഇതോടെ ഇതുവഴിയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായി നിലച്ചു. വെള്ളത്തുവല്‍ അഞ്ചേരിപ്പാലത്ത് തോട് കരകവിഞ്ഞ് സമീപത്തെ വീട്ടിലേയ്ക്ക് കല്ലും ചെളിയും ഒഴുകിയെത്തി വീട് അപകടാവസ്ഥയിലായി. വെള്ളത്തുവല്‍ പഞ്ചായത്ത് നാലാം വാര്‍ഡിലെ പുതുവെയില്‍ സണ്ണിയുടെ വീടാണ് വെള്ളം കയറി അപകടാവസ്ഥയിലായത്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  23 days ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  23 days ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  23 days ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  23 days ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  23 days ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  23 days ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  24 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  24 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  24 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  24 days ago