മിനി വാട്ടര്‍ ടെന്‍ഡര്‍ ഫഌഗ് ഓഫ് ചെയ്തു
വൈക്കം: അഗ്നിരക്ഷാ നിലയത്തിന് ലഭിച്ച ആധുനിക മിനി വാട്ടര്‍ ടെന്‍ഡറിന്റെ ഫ്‌ളാഗ് ഓഫ് മന്ത്രി പി.തിലോത്തമന്‍ നിര്‍വഹിച്ചു. ദുരന്തമേഖലയില്‍ എത്രയും പെട്ടെന്ന് എത്തുവാനും രക്ഷാകവചങ്ങള്‍ ഒരുക്കുവാനുമുള്ള സംവിധാനമാണ് മിനി വാട്ടര്‍ ടെണ്ടര്‍. പവര്‍ സ്റ്റിയറിങ്, 60 മീറ്റര്‍ നീളത്തില്‍ ഹോസ് സംവിധാനം, നിരീക്ഷണ കാമറ, ഇടവഴികളിലും കടന്നുകേറാനുള്ള സംവിധാനം, അത്യാഹിതത്തിന്റെ ഗതി മനസിലാക്കി പെട്ടെന്ന് നിയന്ത്രണം ഏര്‍പ്പെടുത്തുവാനുള്ള സംവിധാനം, പൊതു ജലാശയത്തില്‍ നിന്നും പെട്ടെന്ന് വെള്ളം സംഭരിക്കുവാനുള്ള സംവിധാനം, സി.ഒ.ടു സംവിധാനം എന്നിവയാണ് മിനി വാട്ടര്‍ ടെണ്ടറിന്റെ പ്രത്യേകതകള്‍.
ജില്ലയില്‍ വൈക്കത്താണ് ഈ സംവിധാനം ആദ്യം ലഭിച്ചത്. സി.കെ ആശ എം.എല്‍.എ അധ്യക്ഷയായി. നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ് ഇന്ദിരാദേവി, സ്റ്റേഷന്‍ ഓഫിസര്‍ എം.പി സജീവ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി, വൈസ് ചെയര്‍പേഴ്‌സണ്‍ നിര്‍മലഗോപി, കൗണ്‍സിലര്‍മാരായ ജി.ശ്രീകുമാരന്‍ നായര്‍, ആര്‍.സന്തോഷ്, എസ്.ഹരിദാസന്‍ നായര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."