പൊതുവിദ്യാഭ്യാസ മേഖലയെ ഹൈടെക്കാക്കും: മന്ത്രി തിലോത്തമന്‍
വൈക്കം: കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ വരുന്ന അഞ്ചു വര്‍ഷത്തിനുള്ളില്‍ ഹൈടെക് സംവിധാനത്തിലാക്കുമെന്നും 1000 കോടി രൂപയാണ് ഇതിനായി സര്‍ക്കാര്‍ മാറ്റിവച്ചിരിക്കുന്നതെന്നും മന്ത്രി പി തിലോത്തമന്‍. നിലവാര തകര്‍ച്ചയാണ് പൊതുവിദ്യാഭ്യാസ മേഖല നേരിടുന്ന പ്രശ്‌നം. അതുപരിഹരിച്ച് ഗുണമേന്മയുള്ള വിദ്യാഭ്യാസ സൗകര്യം ഒരുക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടത്തിയ ഗുരുവന്ദന സമ്മേളനവും പൂര്‍വ വിദ്യാര്‍ഥിനി സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സി.കെ ആശ എം.എല്‍.എ അധ്യക്ഷയായി.
ഗുരുവന്ദന സമ്മേളനവും അവാര്‍ഡ് വിതരണവും എം.ജി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ജാന്‍സി ജെയിംസ് ഉദ്ഘാടനം ചെയ്തു. ഗുരുക്കന്‍ന്മാരെയും മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെയും നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്. ഇന്ദിരാദേവി പൊന്നാടയണിയിച്ചു. സംഗീതജ്ഞന്‍ വൈക്കം വാസുദേവന്‍ നായരുടെ കൊച്ചുമകളും സംഗീതജ്ഞയുമായ ലൈല രവീന്ദ്രന്റെ ഈശ്വര പ്രാര്‍ഥനയോടെയാണ് ചടങ്ങ് ആരംഭിച്ചത്.
പൂര്‍വ വിദ്യാര്‍ഥികളുടെയും വിരമിച്ച അധ്യാപകരുടെയും സംഗമം സമ്മേളനത്തിന് നിറവേകി. ലേഖ ശ്രീകുമാര്‍, കെ.ഒ രമാകാന്തന്‍, ജി ശ്രീകുമാരന്‍ നായര്‍, ഡി രഞ്ജിത്ത് കുമാര്‍, ശ്രീലത ബാലചന്ദ്രന്‍, മിനി ദാസ്, ടി.ഗീത, പി.കെ ഹരിദാസ്, എസ് അരവിന്ദാക്ഷന്‍, എം ഗോപാലകൃഷ്ണന്‍, വി.പി ശ്രീദേവി, ജയചന്ദ്, അനുജി പ്രസാദ്, ബിന്ദു പ്രദീപ്, ദേവിക ഹരികൃഷ്ണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."