HOME
DETAILS
MAL
സംസ്ഥാന ബി.ജെ.പിയില്‍ പ്രശ്നങ്ങളില്ലെന്ന് അല്‍ഫോന്‍സ് കണ്ണന്താനം
backup
September 10 2017 | 06:09 AM
കൊച്ചി: കേരളത്തിലെ ബി.ജെ.പിയില്‍ യാതൊരു പ്രശ്നങ്ങളുമില്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. താന്‍ മന്ത്രിയായതിനോടനുബന്ധിച്ച ബി.ജെ.പി സംസ്ഥാനഘടകം ആഘോഷങ്ങള്‍ സംഘടിപ്പിക്കാത്തത് ഓണാവധിയായതിനാലാണെന്നും മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിന് വികസനകാര്യങ്ങളില്‍ മുന്‍ഗണന നല്‍കുമെന്ന് കേന്ദ്ര ടൂറിസം-ഐ.ടി മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. കേന്ദ്രവും കേരളവും തമ്മില്‍ അടുത്തബന്ധം വേണമെന്നാണ് പ്രധാനമന്ത്രി മോദിയുടെ ആഗ്രഹമെന്നും കണ്ണന്താനം പറഞ്ഞു. കേന്ദ്രമന്ത്രിയായ ശേഷം അദ്യമായി കേരളത്തിലെത്തിയ കണ്ണന്താനത്തെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. എന്നാല്‍, ബി.ഡി.ജെ.എസ് നേതൃത്വം സ്വീകരണത്തില്‍ നിന്നും വിട്ടുനിന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."