ഫോണില്‍ സംസാരിച്ച് ബൈക്കില്‍ യാത്ര ചെയ്ത പൊലിസുകാരന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവിന് മര്‍ദ്ദനം
ചണ്ഡീഗഢ്: മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ട് ബൈക്ക് ഓടിക്കുന്ന പൊലിസുകാരന്റെ വീഡിയോ പകര്‍ത്തിയ യുവാവിന് പൊലിസ് ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം. നിയമലംഘനം നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയില്‍ വൈറലായതോടെ സുരീന്ദര്‍ സിങ് എന്ന ഹെഡ്‌കോണ്‍സ്റ്റബിളിനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.
ഛണ്ഡീഗഢിലെ 36/37 ഡിവൈഡിംഗ് റോഡില്‍ ശനിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. ഹെല്‍മറ്റ് പോലും ശരിയായ രീതിയില്‍ വെക്കാതെ ബൈക്കില്‍ മൊബൈലില്‍ സംസാരിച്ചുകൊണ്ട് പോകുന്ന പൊലിസുകാരന്റെ ദൃശ്യങ്ങള്‍ യുവാവ് ഫോണില്‍ പകര്‍ത്തുകയായിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട സുരീന്ദര്‍ സിങ് ബൈക്ക് നിര്‍ത്തി ഇയാളുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെടുകയും പിന്നീട് മര്‍ദ്ദിക്കുകയുമായിരുന്നു.
പൊലിസ് ഉദ്യോഗസ്ഥന്റെ നിയമലംഘനത്തിന്റെ വീഡിയോ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മനീഷ് തിവാരിയും ട്വീറ്റ് ചെയ്തിട്ടുണ്ട്. വീഡിയോയില്‍ കാണുന്നത് സത്യമാണെങ്കില്‍ ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് മനീഷ് തിവാരിയുടെ ട്വീറ്റ്.
ചണ്ഡിഗഢ് പൊലിസിലെ സെക്യൂരിറ്റി വിംഗില്‍ ഹെഡ് കോണ്‍സ്റ്റബിളായി പ്രവര്‍ത്തിക്കുന്ന സുരീന്ദര്‍ സിങിന്റെ ലൈസന്‍സ് മരവിപ്പിച്ചതായും മൂന്ന് മാസത്തേക്ക് വിലക്കേര്‍പ്പെടുത്താന്‍ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിലേക്ക് മാറ്റിയതായും ട്രാഫിക് പൊലിസ് എസ്.എസ്.പി വ്യക്തമാക്കി.
-@IG_CHANDIGARH -DGP Chandigarh Tejinder LUTHRA ji if video in this tweet is true plz suspend this police official for assaulting a Citizen pic.twitter.com/39F5T0n3vY
— Manish Tewari (@ManishTewari) September 9, 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."