രണ്ടാം ക്ലാസുകാരന്റെ കൊലപാതകം: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ ബിയര്‍-വൈന്‍ ഷോപ്പ് കത്തിച്ചു
ഗുഡ്ഗാവ്: ഹരിയാനയിലെ ഗുഡ്ഗാവില്‍ രണ്ടാം ക്ലാസുകാരനെ സ്കൂളില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാണ് പ്രതിഷേധം. റയാന് ഇന്റര്‍നാഷണല്‍ സ്കൂളിലേക്ക് നാട്ടുകാരും രക്ഷിതാക്കളും നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. പ്രതിഷേധക്കാര്‍ ബിയര്‍വൈന്‍ ഷോപ്പ് കത്തിച്ചു.
പൊലിസ് സ്ഥലത്തെത്തി പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തി വീശി. സംഭവവുമായി ബന്ധപ്പെട്ട് ഗുരുഗ്രാം സ്കൂളിനെ പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.ആക്ടിങ് പ്രിന്‍സിപ്പല്‍ നീരജ ബത്രയെയാണ് സസ്പെന്‍ഡ് ചെയ്തത്.
വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് ശൗചാലയത്തിനുള്ളില്‍ കുട്ടിയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. കുട്ടി ചോരയില്‍ കുളിച്ച് ശൗചാലയത്തിനു പുറത്തേക്ക് ഇഴഞ്ഞു വരുന്നത് മറ്റൊരു വിദ്യാര്‍ഥി കാണുകയായിരുന്നു. ഈ കുട്ടിയുടെ നിലവിളികേട്ട് ഓടി എത്തിയ അധ്യാപകര്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
സംഭവത്തില്‍ പ്രതി സ്കൂള്‍ ബസ് ജീവനക്കാനക്കാരനെ പൊലിസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഘാംറോജ് സ്വദേശി 42കാരനായ അശോക് കുമാറാണ് അറസ്റ്റിലായത്. സ്കൂളിലെ സി.സി.ടി.വി കാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. ശൗചാലയത്തില്‍ വച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത് കുട്ടി എതിര്‍ത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതി പൊലിസിന് നല്കിയ മൊഴി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."