റോഹിംഗ്യന്‍ വംശ്യഹത്യ: ഐക്യരാഷ്ട്ര സഭ ഇടപെടണം; കുവൈത്ത് ഇസ്‌ലാമിക് കൗണ്‍സില്‍
കുവൈത്ത്: മ്യാന്‍മറില്‍ റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന വംശഹത്യക്കെതിരെ ഐക്യരാഷ്ട്ര സഭ ഉടന്‍ ഇടപെടണമെന്ന് കുവൈത്ത് കേരള ഇസ്‌ലാമിക് കൗണ്‍സില്‍ കേന്ദ്ര കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ലോക ചരിത്രത്തിലെ തുല്യതയില്ലാത്ത ക്രൂരതകളാണ് മുസ്‌ലിം സമൂഹത്തിന്റെ ഉന്മൂലനം ലക്ഷ്യം വച്ച് കൊണ്ട് അവിടെ നടക്കുന്നത്.
അന്താരാഷ്ട്ര സമൂഹവും ഐക്യരാഷ്ട്ര സഭയും ഇത് കണ്ടില്ലെന്ന് നടിക്കുന്നത് നീതീകരിക്കാനാവില്ല. അഭയാര്‍ഥികളായി ഇന്ത്യയിലെത്തിയ റോഹിംഗ്യന്‍ മുസ്‌ലിംകളെ നാടുകടത്തുവാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഷംസുദ്ദീന്‍ ഫൈസി അധ്യക്ഷത വഹിച്ചു. ഹംസ ബാഖവി, ഉസ്മാന്‍ ദാരിമി, മുഹമ്മദലി ഫൈസി, മുസ്തഫ ദാരിമി, അബ്ദുല്ലത്ത്തീഫ് എടയൂര്‍, ഇ എസ അബ്ദുറഹ്മാന്‍ ഹാജി, ഇസ്മായീല്‍ ഹുദവി, നാസര്‍ കോഡൂര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."